ഡ്യൂട്ടിക്കിടെ ട്രാഫിക് പൊലിസിന് മര്‍ദനം
ഫറോക്ക്: രാമനാട്ടുകര പഞ്ചിങ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ ട്രാഫിക് പൊലിസിനു മര്‍ദനം. സിറ്റി ട്രാഫിക്കിലെ സി.പി.ഒ ഉള്ള്യേരി സ്വദേശി എരഞ്ഞോളിക്കണ്ടി ഇ.കെ ബൈജു (39) വിനാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ട് 6.15ഓടെയാണ് സംഭവം. രാമനാട്ടുകര ഫറോക്ക് റൂട്ടില്‍ സര്‍വിസ് നടത്തുന്ന മിനിബസുകളുടെ സമയക്രമം സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നു. വിഷയത്തില്‍ ഇടപെട്ട ബൈജു സമയക്രമം പാലിക്കാന്‍ ഇരു ബസുകാരോടും നിര്‍ദേശിച്ചു. എന്നാല്‍ ഇതിനു വഴങ്ങാതെ പെരിങ്ങാവ് റൂട്ടില്‍ സര്‍വിസ് നടത്തുന്ന പൊന്നൂസ് ബസിന്റെ ഉടമ എന്നു പരിചയപ്പെടുത്തിയയാള്‍ ട്രാഫിക് പൊലിസിനെ തെറിവിളിക്കുകയായിരുന്നു. വിഷയം ട്രാഫിക് സ്റ്റേഷനില്‍ തീര്‍ക്കാമെന്ന് പറഞ്ഞതോടെ ബസ് ഉടമ ബൈജുവിന്റെ മൂക്കിന് ഇടിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഉടമയെ ബൈജു തടഞ്ഞുവച്ചു. തുടര്‍ന്ന് ഫറോക്ക് പൊലിസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."