തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് പനങ്ങാട് പഞ്ചായത്ത് പിന്നോക്കം പോകുന്നു
കിനാലൂര്‍: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത് മുതല്‍ 2014-15 വരെ സംസ്ഥാനത്ത് മികച്ച പ്രകടനം നടത്തിയ പഞ്ചായത്തുകളുടെ കൂട്ടത്തില്‍ പനങ്ങാട് പഞ്ചായത്തുമുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തിലും പദ്ധതി നിര്‍വഹണത്തില്‍ കാര്യമായ ഇടപെടല്‍ നടക്കാത്തത് കാരണം സംസ്ഥാനത്തെ മികച്ച പഞ്ചായത്തുകളില്‍ നിന്ന് പനങ്ങാട് പഞ്ചായത്ത് പിന്നോക്കം പോയി. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത് മുതല്‍ ബാലുശ്ശേരി ബ്ലോക്കില്‍ എക്കാലവും ഒന്നാമതായിരുന്ന പനങ്ങാട് ഇപ്പോള്‍ ഉള്ള്യേരി, കോട്ടൂര്‍ പഞ്ചായത്തുകളുടെ പിന്നിലാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പനങ്ങാട് തൊഴിലുറപ്പ് പദ്ധതിയില്‍ വിനിയോഗിച്ച തുക മൂന്നുകോടി 40ലക്ഷം രൂപ മാത്രമാണ്. വാര്‍ഡ്തലത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ ചുമതലയുള്ളവരുടെ ഇടപെടല്‍ കുറഞ്ഞതാണ് പിന്നോക്കം പോകാന്‍ കാരണമെന്ന് വിലയിരുത്തുന്നു. പല വാര്‍ഡുകളിലും എ.ഡി.എസ് ഭാരവാഹികളും തൊഴിലാളികളും തമ്മില്‍ ഐക്യത്തിലല്ല. പുതിയ ഭരണസമിതി തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തപ്പെട്ടവരുമായി വേണ്ടത്ര ഇടപെടല്‍ നടത്താത്തതും പദ്ധതി നിര്‍വഹണത്തില്‍ വിഴ്ചവരാന് കാരണമാകുന്നുണ്ട്.
സമയബന്ധിതമായി പ്രവൃത്തികള്‍ ചെയ്യിക്കേണ്ടവര് അവരുടെ സൗകര്യം നോക്കിയാണ് ഇവ ആരംഭിക്കുന്നുതെന്നും ആക്ഷേപമുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വരുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഹാളില്‍ ഭരണസമിതി പരിശീലന ക്ലാസ് സംഘടിപ്പിച്ചിരുന്നു. വരുന്ന പത്തുദിവസത്തിനകം പഞ്ചായത്തിലെ മുഴുവന്‍ അയല്‍സഭകളും പദ്ധതിയുടെ ഭാഗമാകും.
പരിശീലനത്തില്‍ പങ്കെടുത്ത ഗ്രാമസഭാ ഫെസിലിറ്റേറ്റര്‍മാര്‍, എ.ഡി.എസ് പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ അയല്സഭകളില് പുതിയ പദ്ധതി വിശദീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."