HOME
DETAILS
MAL
ശാന്താദേവി അനുസ്മരണം നവംബര്‍ 20ന്
backup
October 18 2016 | 03:10 AM
കോഴിക്കോട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘനട നന്മ കോഴിക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രശസ്ത നടി ശാന്താദേവിയുടെ അഞ്ചാമതു ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിക്കുന്നു.
നവംബര്‍ 20നു കോഴിക്കോട് ടൗണ്‍ഹാളില്‍ വച്ചാണ് പരിപാടി. മേഖലാ പ്രസിഡന്റ് എം. കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മാധവന് കുന്നത്തറ, വില്‍സണ്‍ സാമുവല്‍, കെ.എസ് കോയ, ടി.കെ വേണു, കെ.ടി പുരുഷോത്തമന്, ജീവന് തോമസ്, മാവൂര്‍ വിജയന് സംസാരിച്ചു. മേഖല സെക്രട്ടറി എം.എ നാസര്‍ സ്വാഗതവും ജോ. സെക്രട്ടറി എം. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചെയര്‍മാനും എം.എ നാസര്‍ ജനറല്‍ കണ്‍വീനറുമായി 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."