സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ തൊഴില്‍ പരിശീലനങ്ങള്‍
കോഴിക്കോട്: സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ പുത്തന്‍ സാങ്കേതിക മേഖലകളില്‍ തൊഴില്‍സാധ്യതയുള്ള 15 പുതിയ തൊഴില്‍ പരിശീലന കോഴ്‌സുകള്‍ ആരംഭിക്കുന്നു.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ സോളാര്‍ ടെക്‌നോളജി, വിഷ്വല്‍ വീഡിയോ എഡിറ്റിങ് ആന്‍ഡ് സ്‌പെഷല്‍ ഇഫക്റ്റ്‌സ്, ഗ്രാഫിക് ഡിസൈനിങ്, ഹാര്‍ഡ്‌വേര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്‍ഡ് മാനേജ്‌മെന്റ് (ടാലി ആന്‍ഡ് വിങ്‌സ്), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അഡ്വാന്‍സ്ഡ് വെബ് ടെക്‌നോളജി, പി.ജി.ഡി.സി.എ എന്നീ ഡിപ്ലോമ കോഴ്‌സുകളും എല്‍.ഇ.ഡി ടെക്‌നോളജി, മൊബൈല്‍ ആന്‍ഡ്രോയ്ഡ് ടെക്‌നോളജി, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് ടെക്‌നീഷ്യന്‍, ബേസിക് കംപ്യൂട്ടിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ടെയ്‌ലറിങ് ഗാര്‍മെന്റ്‌സ് മെയ്ക്കിങ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുമാണ് നവംബറില്‍ ആരംഭിക്കുന്നത്.
പ്ലസ്ടു കഴിഞ്ഞവര്‍ക്കും 10 ാം തരം പാസായവര്‍ക്കും അപേക്ഷിക്കാം. പി.ജി.ഡി.സി.എക്കു ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകള്‍ 31 വരെ സ്വീകരിക്കും. ഫോണ്‍: 0495 2370026, 8891370026.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."