കലകളുടെ അടിത്തറ മാനവികത: യു.കെ കുമാരന്
വടകര: എല്ലാ കലകളുടേയും അടിത്തറ മാനവികതയാണെന്നും പുതുതലമുറക്ക് മാനവിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുക എന്നതാണ് കലാകാരന്മാരുടേയും എഴുത്തുകാരുടേയും അടിയന്തര കര്‍ത്തവ്യമെന്നും വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ കുമാരന് അഭിപ്രായപ്പെട്ടു. വില്യാപ്പള്ളി എം.ജെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സര്‍ഗസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശസ്നേഹത്തിനും ദേശീയബോധത്തിനും മീതെ കരിനിഴല്‍ പരക്കുന്ന ഇക്കാലത്ത് നമ്മുടെ പൂര്‍വികരുടെ ജീവിതപാഠങ്ങള്‍ പുനര്‍വായനക്ക് വിധേയമാക്കേണ്ടതാണ്. സാമൂഹിക പ്രതിബദ്ധതയും ദേശസ്നേഹവും സാധാരണക്കാരന്റെ ജന്മാവകാശമാണെന്ന തിരിച്ചറിവാണ് 'തക്ഷന്‍കുന്ന് സ്വരൂപം' എന്ന നോവലിന്റെ രചനക്ക് പ്രേരണയെന്നും കുമാരന് പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് രാമത്ത് ഫൈസല്‍ അധ്യക്ഷനായി. യു.കെ കുമാരന്റെ രചനകളെ പി.ഹരീന്ദ്രനാഥ് പരിചയപ്പെടുത്തി. സ്കൂള്‍ മാനേജര്‍ കാര്യാട്ട് കുഞ്ഞമ്മദ് പൊന്നാട അണിയിച്ചു. രാമത്ത് യൂസഫ് ഹാജി, മാത്യു, ജസീല്‍, ഇ.ജെ സോഫിയാമ്മ, പി.മൊയ്തീന് സംസാരിച്ചു. പത്താംതരം മലയാള പാഠാവലിയിലെ യു.കെ കുമാരന് രചിച്ച 'ഓരോവിളിയും കാത്ത് ' എന്ന കഥയുടെ ദൃശ്യാവിഷ്കാരം അധ്യാപകരും കുട്ടികളും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."