ഇരട്ടകളുടെ മംഗല്ല്യത്തിനു ഇരട്ടിമധുരം പകര്‍ന്ന് വ്യവസായി കാറ്ററിങ് സേവനത്തിന് സി.ഐയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും
തൊട്ടില്‍പ്പാലം: ഇരട്ടകളായ പെണ്‍മക്കളുടെ വിവാഹത്തോടനുബന്ധിച്ച് അനാഥ പെണ്‍കുട്ടികള്‍ക്ക് മംഗല്ല്യസൗഭാഗ്യം നല്‍കിയും ചാരിറ്റബിള്‍ ട്രസ്റ്റിന് കൈത്താങ്ങായും വ്യവസായി മാതൃകയായി. കുറ്റ്യാടി നരിക്കൂട്ടുംചാല്‍ സ്വദേശിയായ സീമെക്‌സ് കുഞ്ഞബ്ദുല്ലയാണ് അനാഥത്വവും പരാധീനതയും കാരണം വിവാഹമെന്ന സ്വപ്നം വിദൂരത്തായ മൂന്നു പെണ്‍കുട്ടികള്‍ക്ക് സഹായവുമായെത്തിയത്. കഴിഞ്ഞ 16ന് അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന വിവാഹവേദിയിലാണ് നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം ഏറ്റെടുത്തുള്ള പ്രഖ്യാപനം കുഞ്ഞബ്ദുല്ല നടത്തിയത്. വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുട്ടില്‍ യതീഖാനയിലെ പെണ്‍കുട്ടികള്‍ക്കാണ് മംഗല്ല്യഭാഗ്യം ലഭിച്ചത്.
അതേസമയം വിവാഹസല്‍ക്കാരത്തില്‍ കാറ്ററിങ് സേവനത്തിന് സി.ഐയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടങ്ങിയ സംഘമെത്തിയത് ഗൃഹനാഥനടക്കമുള്ളവരെ കൗതുകത്തിലാക്കി. കോഴിക്കോട് വിജിലന്റ്‌സ് യൂനിറ്റിലെ സി.ഐ വി.എം അബ്ദുല്‍ വഹാബ്, വെള്ളിയോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു അധ്യാപകരായ എസ്. മുഹമ്മദ്, വി. അസീസ്, വളയം ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് ടു അധ്യാപകന്‍ കെ.എം കുഞ്ഞബ്ദുല്ല എന്നിവരടക്കം 135 പേരായിരുന്നു കാറ്റിറിങ് സംഘത്തിലുണ്ടണ്ടായിരുന്നത്.
ഇവര്‍ വാണിമേലിലെ ബ്രദേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളായാണ് വിവാഹ ചടങ്ങിനെത്തിയത്. സേവനത്തിന് പ്രതിഫലം പറ്റാതെ ട്രസ്റ്റിന്റെ നടത്തിപ്പിനായി കുഞ്ഞബ്ദുല്ലയില്‍ നിന്ന് സംഭാവന സ്വീകരിക്കലായിരുന്നു സംഘത്തിന്റെ ലക്ഷ്യം. അധ്യാപകരും എന്‍ജിനിയര്‍മാരും വിദ്യാര്‍ഥികളുമടങ്ങിയ കൂട്ടായ്മയില്‍ പകുതിയിലേറെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. ട്രസ്റ്റിന്റെ യൂനിഫോം അണിഞ്ഞ് മികച്ച സേവനമാണ് ഇവര്‍ കാഴ്ചവച്ചത്. തന്റെ മക്കളുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിതോടൊപ്പം ഒത്തിരിപേര്‍ക്ക് കൈത്താങ്ങാകാന്‍ സാധിച്ചതിന്റെ നിവൃതിയിലാണ് അന്‍പത്തിയഞ്ചുകാരനായ കുഞ്ഞബ്ദുല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."