കെ.സി ബ്രദേഴ്‌സ് ഇന്നലെ ഓടിയത് കാരുണ്യ വഴിയില്‍
അരീക്കോട്: പതിനഞ്ച് വര്‍ഷമായി അരീക്കോട് എടവണ്ണപ്പാറ ഒതായി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.സി ബ്രദേഴ്‌സ് ബസ് ഇന്നലെ ഓടിയത് കാരുണ്യ വഴിയില്‍. ഇരുവൃക്കകളും തകരാറിലായ പുല്‍പറ്റ പഞ്ചായത്തിലെ പാലക്കാട് സ്‌കൂള്‍ പറമ്പില്‍ പുളിക്കുഴിയില്‍ ഷൗക്കത്തലിയുടെ ചികില്‍സക്ക് പണം കണ്ടെത്താനായിരുന്നു ബസിന്റെ സര്‍വീസ്.
ബസ് ഉടമ ഒഴുകൂര്‍ കെ.സി അഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ജീവനക്കാരായ അബ്ദുല്‍ ഹമീദ്, ഹനീഫ്, വിനോദ് തച്ചണ്ണ, അസീസ്, നസുറുള്ള വാവൂര്‍ എന്നിവര്‍ നിറഞ്ഞ മനസോടെ സേവനത്തിനിറങ്ങി. ബസില്‍ നിന്നുള്ള വിഹിതത്തിന് പുറമെ ബസ് സ്റ്റാന്‍ഡ്, കടകള്‍ എന്നിവിടങ്ങളില്‍ നിന്നും തുക സമാഹരിച്ചു.
തൊഴിലാളികളുടെ ഇന്നലത്തെ വേതനവും ഷൗക്കത്തലിയുടെ ചികിത്സക്കായി മാറ്റി വെച്ചതോടെ 34020 രൂപയാണ് സമാഹരിക്കാനായത്. പഴക്കം ചെന്ന ബസിന് പകരം പുതിയ ബസാണ് ഇന്നലെ നിരത്തിലിറങ്ങിയത്.
മൂന്ന് വര്‍ഷമായി ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന ഷൗക്കത്തലിക്ക് കൂട്ടായി ഭാര്യയും മൂന്ന് പെണ്‍ മക്കളുമാണുള്ളത്. ചികില്‍സക്കാവശ്യമായ ഭാരിച്ച തുക കണ്ടെത്തുന്നതിനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രക്ഷാധികാരിയായ ജനകീയ കമ്മിറ്റിക്ക് കീഴില്‍ മോങ്ങം ഫെഡറല്‍ ബാങ്ക് ശാഖയില്‍ 11660100220027 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."