അടയ്ക്കാകുണ്ട് ക്രസന്റ് സ്‌കൂളില്‍ വിദ്യാര്‍ഥി രൂപകല്‍പന ചെയ്ത വെബ്‌സൈറ്റിന് തുടക്കം
കാളികാവ്: അടയ്ക്കാകുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥി രൂപകല്‍പന ചെയ്ത വെബ്‌സൈറ്റിന് തുടക്കമായി. സ്‌കൂളില്‍ ഒന്‍പതാം തരത്തിലെ മുഹമ്മദ് ഷാമില്‍ രൂപകല്‍പന ചെയ്ത സൈറ്റാണ് തുടക്കം കുറിച്ചത്. വിദ്യാലയത്തിന്റെ ചരിത്രം, ആരംഭം മുതല്‍ക്കുള്ള പ്രധാന സംഭവങ്ങള്‍, അധ്യാപകവിവരണം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഷാമില്‍ സൈറ്റ് തയാര്‍ ചെയ്തിരിക്കുന്നത്. സൈറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം സംസ്ഥാന ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു.
ചടങ്ങല്‍ ഗാന്ധിജിയുടെ ത്രീഡി ഛായാചിത്രം അനാച്ചാദനവും നടന്നു. ഗാന്ധിജിയുടെ ത്രീഡി ഛായാ ചിത്രം അനാച്ചാദനം പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് യുസുഫ് അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ എ.പി ബാപ്പു ഹാജി, ജെ.എസ്.എസ് ഡയരക്ടര്‍ വി ഉമ്മര്‍കോയ, എ.കെ ജംഷീര്‍, ജേക്കബ്, പ്രതീപ്, ആബിദ്, വി മുജീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."