നടപ്പാതയില്ലാതെ പത്തനാപുരം പാലം
അരീക്കോട്: അരീക്കോടിനെയും മുക്കം വെറ്റിലപ്പാറ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന പത്തനാപുരം പാലം കടക്കാനാവാതെ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ ദുരിതത്തില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിച്ച ഈ പാലത്തിന് നടപ്പാതയില്ലാത്തതാണ് യാത്രക്കാരെ വലക്കുന്നത്.
വലിയ രണ്ട് വാഹനങ്ങള്‍ പാലത്തിന്മേല് പ്രവേശിച്ചാല്‍ ഒരാള്‍ക്ക് പോലും ശരിയായ രീതിയില്‍ നടന്ന് നീങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഇടുങ്ങിയ പാലമാണെന്നതിന് പുറമെ പല അതോറിറ്റികളുടെയും പൈപ്പുകളും വയറുകളും പാലത്തിന്റെ കൈവരിയില്‍ സ്ഥാപിച്ചതോടെ കൈവരി പിടിച്ച് നടന്ന് നീങ്ങാനും സാധിക്കുന്നില്ല. വാഹനങ്ങളുടെ മത്സരയോട്ടം കൂടി ആവുന്നതോടെ ദുരിതം ഇരട്ടിയാകും. പാലത്തിന് മുകളില്‍ നടപ്പാത സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും മാറിമാറി സര്‍ക്കാറുകള്‍ ഇതിനായി ഒരു നടപടിയും എടുത്തിട്ടില്ല. രാവിലെയും വൈകുന്നേരങ്ങളിലുമായി വിദ്യാര്‍ഥികളെ പാലം കടത്തി വിടാന്‍ രക്ഷിതാക്കള്‍ വീട് വിട്ടിറങ്ങേണ്ട അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."