HOME
DETAILS
MAL
നികുതി കുടിശ്ശിക വരുത്തിയവര്‍ക്കും ലൈസന്‍സ് ഇല്ലാത്തവര്ക്കുമെതിരേ നടപടി
backup
October 18 2016 | 04:10 AM
ചങ്ങരംകുളം: ആലംങ്കോട് പഞ്ചായത്തിന് കീഴില്‍ ലൈസന്‍സ് ഇല്ലാതെയും, നികുതി കുടിശ്ശിക വരുത്തിയവര്‍ക്കുമെതിരേ പഞ്ചായത്ത് നടപടി തുടങ്ങി. പഞ്ചായത്തില്‍ നിരവധി സ്ഥാപനങ്ങളാണ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ നികുതി വരുന്ന വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ സംഘടിപ്പിക്കും.
വരും സാമ്പത്തിക വര്‍ഷത്തില്‍ മുഴുവന്‍ നികുതിയും പിരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ആലംങ്കോട് പഞ്ചായത്തിന്റെ ഹൃദയഭാഗമായ ചങ്ങരംകുളം ടൗണില്‍ നിരവധി സ്ഥാപനങ്ങളാണ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."