വളവന്നൂര്‍ പഞ്ചായത്തില്‍ കാലിത്തീറ്റ വിതരണം മുടങ്ങി
തിരൂര്‍: ഊര്‍ജിത കന്നുകാലി പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വളവന്നൂര്‍ പഞ്ചായത്തിലെ ക്ഷീകര്‍ഷകര്‍ക്ക് നല്‍കിയിരുന്ന സബ്സിഡിയോടെയുള്ള കാലിത്തീറ്റ വിതരണം നിലച്ചു. രണ്ടുമാസത്തോളമായി ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ ആനുകൂല്യം ലഭിക്കുന്നില്ലെന്നും കന്നുകുട്ടി പരിപാലന പദ്ധതി താളം തെറ്റിയെന്നും കര്‍ഷകകോണ്‍ഗ്രസ് ആരോപിച്ചു.
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോവര്‍ദ്ധിനി പദ്ധതിയുടെയും ആനുകൂല്യങ്ങളാണ് മുടങ്ങിയതെന്ന് കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.
കാലിത്തീറ്റ വിതരണം എത്രയും വേഗം പുന:രാരംഭിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വളവന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫസ്ലുദ്ദീന്‍ വാരണാക്കര, ടി.കെ മുസ്തഫ, രാജേഷ് പണിക്കര്‍, ചേക്കുകുന്നത്ത്, എം.പി ഉണ്ണികൃഷ്ണന്, എം.പി മാക്കുണ്ണി, സലാം പാറമ്മല്‍, നസീര്‍ എളയോടത്ത്, തയ്യില്‍ കുഞ്ഞിമുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."