അക്രമരാഷ്ട്രീയത്തിനെതിരേ പൊതുസമൂഹം പ്രതികരിക്കണം: പി സുരേന്ദ്രന്‍
എടപ്പാള്‍: വെട്ടലും കുത്തലും രാഷ്ട്രീയമല്ലെന്നും അത് ക്രിമിനലിസമാണെന്നും ഇത് തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ പൊതുസമൂഹം തയാറാകുമ്പോള്‍ മാത്രമേ രാഷ്ട്രീയപാര്‍ട്ടികള്‍ നേര്‍വഴിക്കു വരികയുള്ളൂവെന്ന് സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ അഭിപ്രായപെട്ടു. എടപ്പാള്‍ ഉപജില്ലാ ഗാന്ധി കലോത്സവം നെല്ലിശ്ശേരി എ.യു.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന അസ്വസ്ഥതകളില്‍ നിന്നുള്ള മോചനത്തിനുള്ള ഒറ്റമൂലി ഗാന്ധിജിയിലേക്കു മടങ്ങുക എന്നതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ണ്ട് ശ്രീജ പാറക്കല്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം കഴുങ്കില്‍ മജീദ്, എ.ഇ.ഒ കെ.കെ സൈദാബി, അടാട്ട് വാസുദേവന്‍, പി.കെ നാരായണന്‍, മൊയ്ദുബിന്‍ കുഞ്ഞുട്ടി, എം.വി അഷ്‌റഫ്, സി.എസ് മോഹന്‍ദാസ്, ഷീന്‍ ചുങ്കത്ത്, ജ്യോതി തവനൂര്‍, സി.എസ് മനോജ് സംസാരിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.വി.എം.ആര്‍.എച്ച്.എസ്.എസ് വളയംകുളം, മോഡേണ്‍ എച്ച്.എസ് പോട്ടൂര്‍, പി.സി.എന്‍.ജി.എച്ച്.എസ്.എസ് മൂക്കുതല എന്നിവ യഥാക്രമം ഒന്നും രണ്ടണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍ കെ.എം.ജി.യു.പി.എസ് തവനൂര്‍, വി.പി.യു.പി.എസ് കാലടി, എ.യു.പി.എസ് നെല്ലിശ്ശേരി വിജയികളായി. സമാപനസമ്മേളനം ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റണ്ട് ഇ.ആര്‍ ലിജേഷ് ഉദ്ഘാടനം ചെയ്തു. എടപ്പാള്‍ സി സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. എടപ്പാള്‍ വിശ്വന്‍, എം.എ സക്കീര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എ ദേവസ്സി, പി.കെ നൗഫല്‍, ഇ.ടി സിന്ധു, വി.കെ മുഹമ്മദ് ഷെരീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."