HOME
DETAILS
MAL
കണ്ണമംഗലം മേമാട്ടുപാറ-തീണ്ടേക്കാട് റോഡ്
backup
October 18 2016 | 04:10 AM
റോഡ് പൊളിഞ്ഞിട്ട് മാസങ്ങളായി; നാട്ടുകാര്‍ക്ക് ദുരിതയാത്ര
വേങ്ങര: കണ്ണമംഗലം മേമാട്ടുപാറയേയും തീണ്ടേക്കാടിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് പൊട്ടിപ്പൊളിഞ്ഞു. മാസങ്ങളായി ഇവിടെ ദുരിതയാത്ര നടത്തുകയാണ് നാട്ടുകാര്‍. കാല്‍നടയാത്രികരും ചെറുവാഹനങ്ങളും ക്ലേശിച്ചാണു ഇതുവഴി കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം ചെറിയ മഴ കൂടി പെയ്തതോടെ റോഡിലെ വലിയ കുഴികളില്‍ വെള്ളം നിറഞ്ഞ് ഇതുവഴി യാത്രചെയ്യുന്ന വിദ്യാര്‍ഥികളടക്കം നാട്ടുകാര്‍ ഏറെ പ്രയാസത്തിലാണ്.
വേങ്ങര, കുന്നുംപുറം ടൗണുകളിലേക്കുളഅള യാത്രക്കാരും വേങ്ങര, ചേറൂര്, കുറ്റൂര്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുളള വിദ്യാര്‍ഥികളും ധാരാളമായി ഉപയോഗിക്കുന്ന റോഡാണിത്. റോഡ് പുതുക്കിപ്പണിത് യാത്രക്ക് അനുയോജ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."