അപ്രന്റിസ് ക്ലര്‍ക്കുമാരുടെ ഒഴിവുകള്‍
മലപ്പുറം: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഉത്തരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നീലേശ്വരം, ചെറുവത്തൂര്‍, ബേള (കാസര്‍ഗോഡ്), മാടായി (കണ്ണൂര്‍), കുറുവങ്ങാട്, എലത്തൂര്‍, തൂണേരി (കോഴിക്കോട്), പൊന്നാനി, പാതായ്ക്കര, കേരളാധീശ്വരപുരം, പാണ്ടിക്കാട് (മലപ്പുറം), ചിറ്റൂര്‍, പാലപ്പുറം, മംഗലം (പാലക്കാട്), വരവൂര്‍, എരുമപ്പെട്ടി, ഹെര്‍ബര്‍ട്ട് നഗര്‍, വി.ആര്‍ പുരം, നടത്തറ, ഇടത്തിരുത്തി, പുല്ലൂറ്റ്, എങ്കക്കാട്, മായന്നൂര്‍ (തൃശൂര്‍) എന്നീ 23 ഐ.ടി.ഐകളില്‍ അപ്രന്റിസ് ക്ലര്‍ക്കുമാരുടെ ഓരോ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും പകര്‍പ്പും സഹിതം 24 ന് രാവിലെ 10 ന് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ എത്തണം.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഡി.സി.എസി.ഒ.പി.എയും മലയാളം കംപ്യൂട്ടിങും. വേതനം പ്രതിമാസം 10000 രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."