റേഷന്‍ നിഷേധിച്ച ഓര്‍മകള്‍ ബാക്കി; തെങ്ങിന്‍തോപ്പില്‍ നെല്ല് വിളയിച്ച് മുഹമ്മദാലിയുടെ തിരിച്ചുവരവ്
റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് കൃഷി ഉപേക്ഷിച്ച മുഹമ്മദാലി 20 വര്‍ഷത്തിനു ശേഷം വീണ്ടും നെല്ല് വിളയിച്ചു
കാളികാവ്: റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് കൃഷി ഉപേക്ഷിച്ച മുഹമ്മദാലി എന്ന കുട്ടി ഇരുപതു വര്‍ഷത്തിനു ശേഷം വീണ്ടും നെല്ല് വിളയിച്ചു. കൃഷിക്കാരനായതിനാല്‍ കുടുംബത്തിനു റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് കൃഷി ഉപേക്ഷിച്ച മാളിയേക്കല്‍ ഉണ്ണിപ്പീടികയിലെ തച്ചാറയില്‍ മുഹമ്മദാലി എന്ന കുട്ടിയാണ് കൃഷിയില്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
പടശേഖരമില്ലാത്തതു തിരിച്ചടിയായെങ്കിലും തെങ്ങിന്‍ തോപ്പില്‍ കരനെല്‍ വിതച്ചാണ് മുഹമ്മദാലി തിരിച്ചുവരവ് ഗംഭീരമാക്കിയത്. എന്നാല്‍ നെല്ല് നെല്ല് വിളഞ്ഞുതുടങ്ങിയതോടെ പന്നി ശല്യം പെരുകിയത് ഇദ്ദേഹത്തിന് ജോലി ഇരട്ടിയാക്കിയിരിക്കുകയാണ്. രാത്രിയില്‍ വീട്ടിലെ ജീപ്പ് പാടത്തിനരികെ ലൈറ്റിട്ട് നിര്‍ത്തി ഉറക്കമൊഴിച്ചാണ് മുഹമ്മദാലി ഇപ്പോള്‍ കൃഷിക്കു കാവലിരിക്കുന്നത്.
കാര്‍ഷിക കുടുംബത്തില്‍ ജനിച്ച മുഹമ്മദാലി 20 വര്‍ഷം മുന്‍പു റേഷന്‍ വാങ്ങിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് കൃഷി ഉപേക്ഷിക്കാനിടയാക്കിയത്. റേഷന്‍ കാര്‍ഡില്‍ എഫ്.പി എന്ന് രേഖപ്പെടുത്തിയതിനാല്‍ റേഷനരി നല്‍കില്ലെന്ന് അധികൃതര്‍ പറഞ്ഞു. മുഴുവന്‍ സമയ കൃഷി ഉല്‍പാദകന്‍ എന്നതാണ് എഫ്.പിയിലൂടെ അഥമാക്കുന്നത്. തൊഴിലാളികള്‍ക്കുള്ള കൂലി കഴിച്ചാല്‍ നീക്കിയിരിപ്പ് ഒന്നുമില്ലെന്ന് അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും അരി നല്‍കിയില്ല. കടബാധ്യതയ്ക്കു പുറമേ റേഷന്‍ നിഷേധംകൂടിയായതോടെ അന്നു കൃഷി ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ കൃഷിയോടുള്ള സ്‌നേഹം മുഹമ്മദാലി നിര്‍ത്തിയില്ല. യാത്രകള്‍ക്കിടയില്‍ നെല്‍ വയലുകള്‍ കണ്ടാല്‍ ഇറങ്ങിച്ചെന്ന് ആസ്വദിക്കുന്ന രീതി തുടര്‍ന്നു. കാര്‍ഷിക സെമിനാറുകളിലും പരിപാടികളിലും മുടങ്ങാതെ പങ്കെടുത്തു. ചോക്കാട് കൃഷി ഓഫിസര്‍ കെ.വി ശ്രീജയുടെ പ്രേരണകൂടിയായതോടെ മുഹമ്മദാലി ഒരു ഏക്കര്‍ സ്ഥലത്ത് കരനെല്‍ വിതയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."