ആരോഗ്യ ബോധവല്‍ക്കരണ പരിപാടി നാളെ മുതല്‍ ആനക്കയത്ത്
മലപ്പുറം: കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ്, കേന്ദ്ര പരസ്യ ദൃശ്യവിഭാഗം, ആനക്കയം ഗ്രാമപഞ്ചായത്ത്, ജില്ലാ മെഡിക്കല്‍ വിഭാഗം, ജില്ലാ സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ യൂനിറ്റ് എന്നിവ സംയുക്തമായി ആനക്കയം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നാളെ മുതല്‍ 21 വരെ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. നാളെ രാവിലെ 10.30ന് ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ ഉദ്ഘാടനം ചെയ്യും.
മാതൃശിശു സംരക്ഷണം എന്ന വിഷയത്തില്‍ സെമിനാറും ചര്‍ച്ചയും തുടര്‍ന്നു കോഴിക്കോട് ആകാശവാണി അവതരിപ്പിക്കുന്ന നാടന്‍ പാട്ടും നടക്കും. 20ന് കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പ്രമേഹ-നേത്രപരിശോധനയും ജില്ലാ ഹോമിയോ വിഭാഗം ഒരുക്കുന്ന മെഡിക്കല്‍ ക്യാംപും ഔഷധ വിതരണവും നടക്കും. ബാലുശ്ശേരി പൗര്‍ണമി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന കലാമേളയുമുണ്ടാകും. രണ്ടാം ദിവസത്തെ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും.
21ന് സുരക്ഷിത ഭക്ഷണം എന്ന വിഷയത്തില്‍ ക്ലാസും ചര്‍ച്ചയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്യും. എക്സിബിഷനും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."