കേരള ബാഖവി മജ്‌ലിസുല്‍ ഉലമ ജില്ലാസംഗമം
മലപ്പുറം: കേരള ബാഖവി മജ്‌ലിസുല്‍ ഉലമയുടെ ജില്ലാ ബാഖവി സമ്മേളനം സുന്നിമഹലില്‍ ചേര്‍ന്നു. ഡിസംബര്‍ 22ന് കോഴിക്കോട് നടക്കുന്ന ദേശീയ ഫിഖ്ഹ് സെമിനാര്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു. കേരള ബാഖവി മജ്‌ലിസുല്‍ ഉലമയുടെ ജില്ലാ ഭാരവാഹികളായി പ്രസിഡന്റായി എന്‍.വി മുഹമ്മദ് ബാഖവി മേല്‍മുറിയെയും വൈസ് പ്രസിഡന്റുമാരായി സയ്യിദ് ജൗഹര്‍ ശിഹാബ് തങ്ങള്‍ എടരിക്കോട്, സയ്യിദ് യഅ്ഖൂബ് തങ്ങള്‍ പരപ്പനങ്ങാടി, അബ്ദുള്ള ബാഖവി കാട്ടുമുണ്ട, അബ്ദുല്‍ മജീദ് ബാഖവി മേല്‍മുറി എന്നിവരെയും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി പി.എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പിനെയും വര്‍ക്കിങ് സെക്രട്ടറിയായി പി.കെ.എം മുബാറക് ബാഖവിയെയും സെക്രട്ടറിമാരായി അബ്ദുല്‍ സലാം ബാഖവി വെട്ടിക്കാട്ടിരി, സി. ഹംസ ബാഖവി കരിപ്പൂര്‍, എം.കെ ഉബൈദുള്ള ബാഖവി മറ്റത്തൂര്‍ എന്നിവരെയും ട്രഷററായി പി. അന്‍വര്‍ റഷീദ് ബാഖവിയെയും തെരഞ്ഞെടുത്തു. പി.എ മുഹമ്മദ് ബാഖവി അധ്യക്ഷനായി. പി.കെ.എം മുബാറക് ബാഖവി, ഹംസ ബാഖവി, അന്‍വര്‍ റഷീദ് ബാഖവി സംസാരിച്ചു. ദേശീയ ഫിഖ്ഹ് സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9847225628 ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."