മിന്നലാക്രമണത്തിന് പ്രചോദനമായത് ആര്.എസ്.എസ് തത്വശാസ്ത്രം: പരീക്കര്‍
അഹമ്മദാബാദ്: പാക് അധിനിവേശ കശ്മിരില്‍ അതിര്‍ത്തി കടന്ന ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പ്രചോദനമായത് ആര്.എസ്.എസ് തത്വശാസ്ത്രമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഗാന്ധിയുടെ നാട്ടില്‍ നിന്നുള്ള പ്രധാനമന്ത്രിക്കോ ഗോവയില്‍ നിന്നുള്ള പ്രതിരോധ മന്ത്രിക്കോ ഇത്രയും ധീരമായ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല. അതിലേക്ക് ഞങ്ങളെ നയിച്ചത് ആര്.എസ്.എസ് തത്വശാസ്ത്രമാണ്. പരീക്കര്‍ പറഞ്ഞു. അഹമ്മദാബാദില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉറി ഭീകരാക്രമണത്തിന് ശേഷം മിന്നലാക്രമണം നടക്കുന്നത് വരെ താനും പ്രധാനമന്ത്രിയും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. എന്നാല്‍ ഇപ്പോള്‍ ചിലര്‍ ആവശ്യപ്പെടുന്നത് മിന്നലാക്രമണത്തിന് തെളിവ് വേണമെന്നാണ്. തെളിവ് നല്കിയാലും ഇത്തരക്കാര്‍ അത് വിശ്വസിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ 29 നാണ് പാക് അധിനിവേശ കശ്മിരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."