കൊടുവള്ളി മേല്‍പ്പാലം ഭരണാനുമതി: മുല്ലപ്പള്ളി മുഖ്യമന്ത്രിക്ക് കത്തു നല്‍കി
തലശ്ശേരി: കൊടുവള്ളി- അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി മേല്‍പ്പാലത്തിന് ഭരണാനുമതിക്കായി സഥലം എം.പി മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി.
കൊടുവള്ളി മേല്‍പ്പാലത്തിനു വേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും തുടര്‍ന്നു വന്ന ഇടതു സര്‍ക്കാറിന്റെ കാലത്ത് നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
അലെന്‍മെന്റിന് റെയില്‍വെയുടെ അനുമതിയും മേല്‍പ്പാലത്തിന് ലഭിച്ചിരുന്നു. പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ അവസ്ഥ വച്ച് മേല്‍പ്പാലം മാത്രം നിര്‍മിക്കാന്‍ കഴിയില്ലെന്ന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തലശ്ശേരി- കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്ന് ഓവര്‍ ബ്രിഡ്ജുമായി ബന്ധപ്പെട്ട് രണ്ട് ഫ്‌ളൈ ഓവറുകളും കൊടുവള്ളിപ്പാലത്തിന് സമാന്തരമായി പുതിയ പാലവുമാണ് പുതുക്കിയ അലൈന്‍മെന്റില്‍ ഉദ്ദേശിക്കുന്നത്. പുതിയ അലൈന്‍മെന്റിന് അനുമതി ലഭിച്ച ശേഷം ഡിസൈന്‍ തയ്യാറാക്കുന്ന പ്രവൃത്തി ആരംഭിക്കും.
എന്നാല്‍ കൊടുവള്ളി മേല്‍പ്പാലത്തിന് ഇനിയും ഭരണാനുമതി ലഭിച്ചിട്ടില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുല്ലപ്പള്ളി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാറാണ് ഭരണാനുമതി നല്‍കേണ്ടത്. ഇതു ലഭിച്ചുകഴിഞ്ഞാലേ മറ്റു നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ പറ്റുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."