ചപ്പാരപ്പടവ് പഞ്ചായത്തില്‍ സെക്രട്ടറിയില്ല ഭരണം പ്രതിസന്ധിയില്‍
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തില്‍ സെക്രട്ടറിയുടെ കസേര ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടു മാസമായിട്ടും അധികൃതര്‍ പകരം നിയമനം നടത്തുന്നില്ല.
സെക്രട്ടറിയില്ലാത്തതിനാല്‍ പല പദ്ധതികളും ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയാണ്. അസി. സെക്രട്ടറിക്ക് പകരം ചുമതല നല്‍കിയിട്ടുണ്ടെങ്കിലും പല പ്രധാന പദ്ധതികളും ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണുള്ളത്. സെക്രട്ടറിയുടെ കസേര ഒഴിഞ്ഞു കിടക്കുന്നതോടൊപ്പം ഹെഡ് ക്ലാര്‍ക്കും സ്ഥലം മാറി പോവുകയും ചെയ്തതോടെ പഞ്ചായത്ത് ഓഫിസ് നോക്കുകുത്തിയായി മാറി.
സെക്രട്ടറിയുടെ ഒഴിവു നികത്തണമെന്നാവശ്യപെട്ട് ആഗസ്റ്റ് എട്ടിന് പഞ്ചായത്ത് പ്രസിഡന്റ് രേഖാമൂലം ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒഴിവു നികത്താന്‍ ബന്ധപെട്ടവര്‍ തയ്യാറായിട്ടില്ല. സെക്രട്ടറി നിയമനവുമായി ബന്ധപെട്ട് ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാലാണ് നിയമനം വൈകുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി ആഗസ്റ്റ് 30 നകം തന്നെ നിയമനം ഉണ്ടാകുമെന്നും ബന്ധപെട്ടവര്‍ പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു.
എന്നാല്‍ ഇതുവരെയായിട്ടും നിയമനം നടന്നിട്ടില്ല. സാധാരണക്കാരെ വലക്കുന്ന ഈ പ്രതിസന്ധിക്ക് എത്രയും പെട്ടന്ന് പരിഹാരം കാണാന്‍ വകുപ്പ് മന്ത്രി തന്നെ ഇടപെടണമെന്നാണ് ഭരണ സമിതിയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."