പണവും സ്വര്‍ണവും മോഷ്ടിച്ച കേസില്‍ അന്വേഷണം മന്ദഗതിയില്‍
ചെറുപുഴ: ക്വാര്‍ട്ടേഴ്സിലെ മോഷണത്തില്‍ പൊലിസ് അന്വേഷണം ഇഴയുന്നതായി പരാതി. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് ചെറുപുഴ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മൂലക്കുരു ചികിത്സകനും കൊല്‍ക്കത്ത സ്വദേശിയുമായ വികാസ് സര്‍ക്കാരിന്റെ വീട്ടില്‍ നിന്നു പതിനായിരം രൂപയും നാലര പവന് സ്വര്‍ണവും മോഷ്ടിച്ചത്. സംഭവ ദിവസം ഇവര്‍ കുടുംബ സമേതം ഭാര്യയുടെ തയ്യല്‍ കടയിലായിരുന്നു. ഈ സമയത്താണ് വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടന്നത്. എന്നാല്‍ രണ്ടു മാസമായിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമുണ്ടായില്ല. പത്തു വര്‍ഷമായി ഇവര്‍ ചെറുപുഴയില്‍ താമസക്കാരാണ്. പ്രതികള്‍ ഉടന്‍ വലയിലാകുമെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരാളെയും പിടികൂടിയിട്ടില്ല. സമഗ്രാന്വേഷണത്തിനായി മുഖ്യമന്ത്രിക്കും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് വികാസ് സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."