HOME
DETAILS
MAL
മുംബൈയില്‍ ലാന്റിങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി
backup
October 18 2016 | 06:10 AM
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ ലാന്റിങിനിടെ പൊട്ടി. എഐ 614 വിമാനമാണ് അപകടത്തില്‍ പെട്ടത്. അഹമ്മദാബാദില്‍ നിന്നും വന്ന വിമാനത്തിന്റെ ടയറാണ് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റിങിനിടെ പൊട്ടിയത്.
128 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയോടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."