നാല്പ്പതുകഴിഞ്ഞ പ്രവാസികളെ തിരിച്ചയക്കാന്‍ യാതൊരുദ്ദേശ്യവും ഇല്ലെന്ന് സഊദി മന്ത്രാലയം
ജിദ്ദ: നാല്‍പ്പതു വയസു കഴിഞ്ഞ പ്രവാസികളെ തിരിച്ചയക്കാന്‍ മന്ത്രാലയത്തിന് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് അധികൃതര്‍. ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം തെറ്റായ വാര്‍ത്തകള്‍ രാജ്യത്തെ പ്രവാസികളെ ബാധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രാലയത്തിന്റെ ഉത്തരവുകളും നിര്‍ദേശങ്ങളും ഔദ്യോഗിക സൈറ്റുകള്‍ വഴി നല്‍കാറുണ്ട്. രാജ്യത്തെ സമ്പദ്ഘടന തകര്‍ക്കുകയാണ് ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പൗരന്മാരും പ്രവാസികളും തമ്മിലുളള ബന്ധം മോശമാക്കാനും ഇതിടയാക്കും. ശത്രുക്കള്‍ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. മറ്റുളളവര്‍ ഇത് പരിശോധിക്കാതെ തന്നെ പ്രചരിപ്പിക്കുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്ന ലോകത്തെല്ലായിടവും ഉളളവരെ ശിക്ഷിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."