ജനകീയ വ്യാപാരിയായ നൗഷാദിന്റെ വേര്‍പാട് നാടിന്റെ നൊമ്പരമായി
കായംകുളം : പഴവര്‍ഗങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തി ജനകീയനായ വ്യാപാരിയുടെ വേര്‍പാട് ഗ്രാമവാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും നൊമ്പരമായി മാറി . കായംകുളം കൊറ്റുകുളങ്ങര ചെങ്കിലാത്ത് തെക്കതില്‍ (കൊട്ടിലില്‍ )നൗഷാദ് (40 )ന്റെ വേര്‍പാടാണ് നഗരവാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും വേദനയായി മാറിയത്.
തിരുന്നല്‍ വേലിയില്‍ വച്ച് നൗഷാദും സുഹൃത്തായ മറ്റൊരു വ്യാപാരി അനുവും സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. കടയിലേക്ക് പച്ചക്കറിയും പഴവര്‍ഗങ്ങളും കയറ്റിവരാന്‍ പോയതായിരുന്നു.
ഫേസ് ബുക്കിലൂടെയാണ് നൗഷാദ് ശ്രദ്ധേയനായത് കായംകുളത്തെ തന്റ്റെ വ്യാപാരസ്ഥാപനത്തില്‍ സാധനങ്ങള്‍ വിലകുറച്ച് വില്‍ക്കുന്നതിന് പിന്തുണ തേടിയത് ഫേസ് ബൂക്കിലൂടെ യാണ് .വലിയ പിന്തുണയാണ് നൗഷാദിന് ലഭിച്ചിരുന്നത്. കഴിഞ്ഞ ഓണത്തിന് വിലകുറച്ച് വില്‍പ്പന നടത്തിയ നൗഷാദിനെതിരെ പോലീസില്‍ പരാതിയും ലഭിച്ചു.
പോലീസ് സ്റ്റേഷനില്‍ പോകില്ലെന്നും അഞ്ചുരൂപയുടെ സാധനം അമ്പതുരൂപയ്ക്ക് വില്‍പ്പന നടത്തുന്ന കഴുത്തറപ്പന്മാര്‍ക്കെതിരെ പ്രതികരിക്കുക എന്ന ആവശ്യവുമായി നൗഷാദ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി.കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും ചില വ്യാപാരികള്‍ തന്നെ ഭീഷണിപ്പെടുത്തുന്നെന്നും എന്നാല്‍ താന്‍ പിന്മാറില്ലെന്നും നൗഷാദ് പറഞ്ഞിരുന്നു. ലക്ഷകണക്കിന് പേര്‍ ഈ വീഡിയോ കാണുകയും പിന്തുണ നല്‍കുകയും ചെയ്തതോടെയാണ് നൗഷാദ് ശ്രദ്ധേയനായത.് കെ എ നൗഷാദ് ആന്റ് കമ്പനി എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്.
അന്യസംസ്ഥാനങ്ങളില്‍ സാധനങ്ങള്‍ കയറ്റാന്‍ പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഫേസ് ബൂക്കിലൂടെ സുഹൃത്തുക്കളെ അറിയിച്ചാണ് നൗഷാദ് പോകാറുള്ളത.് അവസാനമായി ഫേസ് ബുക്കില്‍ നല്‍കിയ പോസ്റ്റ് ഇളയമകള്‍ ഹന്നയുടെ പിറന്നാളാണ് നാളെ അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നായിരുന്നു. ഇതും സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി.
കൂടാതെ കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നും പോകുന്നതിന് മുമ്പ് പത്തനാപുരം ഗാന്ധിഭവനിലെത്തി അവിടുത്തെ അന്തേവാസികള്‍ക്ക് സഹായവും പഴവര്‍ഗങ്ങളും എത്തിച്ചുനല്‍കിയിരുന്നു .സാധനങള്‍ നേരിട്ടിറക്കി ഇടനിലക്കാരില്ലാതെ മാര്‍ക്കറ്റില്‍ കച്ചവടം ചെയ്ത് സോഷ്യല്‍മീഡിയയില്‍ അടക്കം ആയിരക്കണക്കിനുപേരുടെ പിന്തുണ നേടിയ നൗഷാദിന്റെ വേര്‍പാട് ഏവരെയും ദുഃഖത്തിലാഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."