കാര്‍ത്തികപ്പള്ളി ഗവ. യു.പി സ്‌കൂളില്‍ 'വെബ് ശാസ്ത്ര 2016'
കാര്‍ത്തികപ്പള്ളി : കാര്‍ത്തികപ്പള്ളി ഗവ. യു. പി. സ്‌കൂളില്‍ സ്‌കൂള്‍ തല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി മേള ' വെബ് ശാസ്ത്ര 2016 ' സംഘടിപ്പിച്ചു.
എസ്. എം. സി വൈസ് ചെയര്‍മാന്‍ വി. ആര്‍. രഞ്ജീവിന്റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനം ഹരിപ്പാട് ഉപജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി സി. ജി. സന്തോഷ് നടുവട്ടം ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ കെ. ഷീല, സീനിയര്‍ അസിസ്റ്റന്റ് എസ്. ഹംലത്ത്, സ്റ്റാഫ് സെക്രട്ടറി കെ. ശോഭന, എസ്. എം. സി പ്രതിനിധി സനല്‍കുമാര്‍, എസ്. ആര്‍. ജി കണ്‍വീനര്‍ ആര്‍. രമേശ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സ്‌കൂള്‍ പ്രഥമാധ്യാപിക സി. എ. സുഷമകുമാരി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ പി. ഷൈലജ നന്ദിയും പറഞ്ഞു.
തുടര്‍ന്ന്, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ മത്സരവും ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു.
സമാപന സമ്മേളനത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."