മുഅല്ലിം ദിനാചരണവും മജ്ലിസുന്നൂറും സംഘടിപ്പിച്ചു
ആലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആലപ്പുഴ റെയിഞ്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മദ്രസകളില്‍ മുഅല്ലിം ദിനാചരണവും മജ്ലിസുന്നൂറും നടന്നു.
കൈചൂണ്ടിമുക്ക് വടക്കേ മഹല്‍ ശംസീറേ തൗഹീദ് മദ്രസയില്‍ മജ്ലിസുന്നൂര് ആത്മീയ സംഗമത്തോട് കൂടി ആരംഭിച്ച പരിപാടി മഹല്‍ ചീഫ് ഇമാം സയ്യിദ് പി.എം.എസ്.എ ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സുന്നി യുവജന സംഘം ശാഖാ പ്രസിഡന്റ് എം.എ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.. സ്വദര്‍ മുഅല്ലിം ഉസ്മാന് സഖാഫി സ്വാഗതം പറഞ്ഞു. മതവിജ്ഞാനം നന്മയുടെ ഉറവിടം എന്ന വിഷയത്തില്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ ക്ലാസ് നയിച്ചു. പിറ്റിഎ പ്രസിഡന്റ് അബ്ദുര്‍റഹീം വടക്കേ വീട് ആദരിക്കലും മഹല്‍ ജനറല്‍ സെക്രട്ടറി കെ.വൈ സിയാദ് കാട്ടുങ്കല്‍ അനുമോദനവും നടത്തി. മഹല്‍ പ്രസിഡന്റ് അബ്ദുല്‍ കലാം അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. ഇസ്മാഈല്‍ കാട്ടുങ്കല്‍, എ.ഖാലിദ്, ഷാമോന് മുസ്ലിയാര് സംസാരിച്ചു.
വലിയകുളം തഹ്ദീബുല്‍ മുസ്ലിം അസോസിയേഷന് മദ്രസയില്‍ നടന്ന മുഅല്ലിം ദിനാചരണം മഹല്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് ഹാജി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ഇസ്മാഈല്‍ ഹാജി അധ്യക്ഷത വഹിച്ചു. സ്വദര്‍മുഅല്ലിം പി.എ ശിഹാബുദ്ദീന് മുസ്ലിയാര്, പി.ജെ അഷ്റഫ് ലബ്ബാദാരിമി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. മഹല്‍ ജനറല്‍സെക്രട്ടറി സൈഫുദ്ദീന്, പിറ്റിഎ പ്രസിഡന്റ് ഫൈസല്‍ തെക്കേമുറി സംസാരിച്ചു.
ലജ്നത്ത് വാര്‍ഡ് ദറസ് മഹല്‍ എസ്.എ.ബി.റ്റി എം മദ്രസയില്‍ നടന്ന പരിപാടി മഹല്‍ പ്രസിഡന്റ് അഡ്വ.എസ് ഗുല്‍സാര്‍ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റ് എസ്.നസീര്‍ അധ്യക്ഷത വഹിച്ചു.സ്വദര്‍ മുഅല്ലിം എ.എം സുധീര്‍ മുസ്ലിയാര് സ്വാഗതം പറഞ്ഞു. സമസ്ത മുഫത്തിശ് അബ്ദുല്‍ ഗഫൂര്‍ അന്‍വരി വിഷയാവതരണം നടത്തി. ഹക്കീം മുഹമ്മദ് രാജ, ശിഹാബുദ്ദീന് അസ്ലമി, അബ്ദുല്‍ റഊഫ് മുസ്ലിയാര് സംസാരിച്ചു.
വലിയമരം ഇര്‍ഷാദുല്‍ മുസ്ലിം അസോസിയേഷന് മദ്രസയില്‍ നടന്ന മുഅല്ലിം ദിനാചരണവും അനുമോദന ദുആ സംഗമവും മഹല്‍ പ്രസിഡന്റ് ബാബു ശരീഫ് ഉദ്ഘാടനം ചെയ്തു.
പി.റ്റി.എ പ്രസിഡന്റ് പ്രൊഫ. എച്ച് മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. സമസ്ത ഖാരിഅ് അബ്ദുസ്സലാം ദാരിമി മുഖ്യപ്രഭാഷണം നടത്തി. മഹല്‍ ജനറല്‍സെക്രട്ടറി ഉമര്കുഞ്ഞ് സാഹിബ്, സ്വദര്‍മുഅല്ലിം എന്‍.പി അബ്ദുന്നാസ്വിര്‍ മുസ്ലിയാര്, ചീഫ് ഇമം അബ്ദുല്‍ അസീസ് അല്‍ഖാസിമി, അബ്ദുസ്സമദ് മുസ്ലിയാര്, എ.ഷജീര്‍ മുസ്ലിയാര് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."