HOME
DETAILS

കേരള കലാമണ്ഡലം ഫെലോഷിപ്പ്, അവാര്‍ഡ്, എന്‍ഡോവ്‌മെന്റ് പ്രഖ്യാപിച്ചു

  
backup
October 18 2016 | 20:10 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%95%e0%b4%b2%e0%b4%be%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%82-%e0%b4%ab%e0%b5%86%e0%b4%b2%e0%b5%8b%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d



തൃശൂര്‍: 2015-ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ് അവാര്‍ഡ്, എന്‍ഡോവ്‌മെന്റ്  പ്രഖ്യാപിച്ചു. കലാമണ്ഡലം സരസ്വതിക്കാണ് 35,000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്.  മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്‌നം പുരസ്‌കാരം നല്‍കും. 10,000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് കലാരത്‌നം. ശ്രീവത്സന്‍. ജെ. മേനോന് എം.കെ.കെ നായര്‍ പുരസ്‌കാരവും ബാലചന്ദ്രന്‍ വടക്കേടത്തിന് മുകുന്ദരാജ സ്മൃതി പുരസ്‌കാരവും സമ്മാനിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.സി ദിലീപ്കുമാര്‍ അറിയിച്ചു.
25,000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് എം കെ കെ നായര്‍ പുരസ്‌കാരം. 5000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് മുകുന്ദരാജ സ്മൃതി പുരസ്‌കാരം. 25,000 രൂപയും കീര്‍ത്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്ന കലാമണ്ഡലം അവാര്‍ഡുകള്‍ 11 പേര്‍ക്ക് നല്‍കും. കഥകളി വേഷം കലാമണ്ഡലം രാമകൃഷ്ണന്‍, കഥകളി സംഗീതംതിരുവല്ല ഗോപിക്കുട്ടന്‍നായര്‍, ചെണ്ടകലാമണ്ഡലം രാധാകൃഷ്ണ മാരാര്‍, മദ്ദളം കലാമണ്ഡലം ഹരിനാരായണന്‍ ഗുരുവായൂര്‍, ചുട്ടി മുതുപിലാക്കാട് ചന്ദ്രശേഖരപിള്ള, തിമില കലാമണ്ഡലം പരമേശ്വരമാരാര്‍, നൃത്തം കലാമണ്ഡലം രാജലക്ഷ്മി, തുള്ളല്‍ വയലാര്‍ കൃഷ്ണന്‍കുട്ടി, കൂടിയാട്ടം കലാമണ്ഡലം കൃഷ്ണകുമാര്‍, കലാഗ്രന്ഥം കളി കഥയ്ക്കപ്പുറം ഡോ. ടി.എസ്. മാധവന്‍കുട്ടി, ഡോക്യുമെന്ററി നിത്യകല്യാണി വിനോദ് മങ്കര എന്നിവര്‍ക്കാണ് കലാമണ്ഡലം പുരസ്‌കാരങ്ങള്‍.
 വി.എസ് ശര്‍മ എന്‍ഡോവ്‌മെന്റ് സുധ പീതാംബരനും യുവപ്രതി അവാര്‍ഡ് കലാമണ്ഡലം പി.വി. വൈശാഖിനും നല്‍കും.
പൈങ്കുളം രാമചാക്യാര്‍ സ്മാരക പുരസ്‌കാരത്തിന് കലാമണ്ഡലം രാധാകൃഷ്ണനും വടക്കന്‍ കണ്ണന്‍നായരാശാന്‍ സ്മൃതിപുരസ്‌കാരത്തിന് കലാമണ്ഡലം മോഹനകൃഷ്ണനും ഭാഗവതര്‍ കുഞ്ഞുണ്ണിത്തമ്പുരാന്‍ എന്‍ഡോവ്‌മെന്റിന് കലാമണ്ഡലം സുധീഷും അര്‍ഹരായി. നവംബര്‍ ഒന്‍പതിന് മന്ത്രി എ.കെ. ബാലന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
  വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ ചെയര്‍മാനും പന്തളം സുധാകരന്‍ വൈസ് ചെയര്‍മാനും മടവൂര്‍ വാസുദേവന്‍ നായര്‍, പ്രഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, വാഴേങ്കട വിജയകുമാര്‍, വാസന്തി മേനോന്‍, കലാമണ്ഡലം നാരായണന്‍നായര്‍, കലാമണ്ഡലം പരമേശ്വരന്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ഹൈമവതി, കലാമണ്ഡലം ഗിരിജ, കലാമണ്ഡലം രാംമോഹന്‍, സുഭാഷ്, ഡോ. കെ.കെ. സുന്ദരേശന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago