HOME
DETAILS
MAL
സമ്പൂര്‍ണ ലഹരി മുക്ത മങ്കട പഞ്ചായത്ത്
backup
October 18 2016 | 21:10 PM
മങ്കട: പഞ്ചായത്തിനെ സമ്പൂര്‍ണ ലഹരി മുക്തമാക്കാന്‍ തീരുമാനിച്ചു. ഇതിനായി പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടമായി വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ്തല ജാഗ്രതാ സമിതി രൂപീകരിക്കും. കുടുംബശ്രീ, ആരോഗ്യ വകുപ്പ്, പൊലിസ്, എക്സൈസ് എന്നിവയെ ഉപയോഗപ്പെടുത്തി ബോധവല്‍ക്കരണ ക്ലാസ് നടത്തും.
പഞ്ചായത്തിനെ ഒരുവര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി സമ്പൂര്‍ണ ലഹരി മുക്തമാക്കും. യോഗം പഞ്ചായത്ത് പ്രസിഡന്റ് എം.കെ രമണി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."