ആവശ്യത്തിന് ജീവനക്കാരില്ല; പൊന്നാനി നഗരസഭയിലെ എന്‍ജിനിയറിങ് വിഭാഗം പ്രവര്‍ത്തനം താളംതെറ്റി
പൊന്നാനി: ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ നഗരസഭയുടെ എന്‍ജിനിയറിങ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. നൂറുകണക്കിനാളുകളാണ് ദിനംപ്രതി ഈ ഓഫിസിനെ ആശ്രയിക്കുന്നത്. കെട്ടിട നമ്പറിനും മറ്റാനുകൂല്യങ്ങള്‍ക്കും സാധാരണക്കാര്‍ ആശ്രയിക്കുന്ന എന്‍ജിനിയറിങ് വിഭാഗത്തില്‍ നാമമാത്ര ജീവനക്കാര്‍ മാത്രമാണുള്ളത്.
മുനിസിപ്പല്‍ എന്‍ജിനിയര്‍, ഒരു ഓവര്‍സിയര്‍ എന്നിവര്‍ മാത്രമാണ് നിലവിലുള്ളത്. എന്നാല്‍, ഒരാഴ്ചയായി മുനിസിപ്പല്‍ എന്‍ജിനിയര്‍ അവധിയിലുമാണ്. ഇതോടെ ഓഫിസ് പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചമട്ടാണ്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ഗഡുക്കള്‍ നല്കണമെങ്കില് ഓവര്‍സിയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിയമം. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ ഭവനനിര്‍മാണത്തിനുള്ള ധനസഹായം മുടങ്ങിയ നിലയിലാണ്.
നേരത്തേ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചാണ് പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടിരുന്നത്.
ഇപ്പോള്‍ അതും ഇല്ലാതായി. നഗരസഭയുടെ ഗ്രേഡ് ഉയര്‍ത്തി വര്‍ഷം രണ്ടു കഴിഞ്ഞെങ്കിലും മതിയായ ജീവനക്കാരെ ഇനിയും നിയമിച്ചിട്ടില്ല. പത്തിലേറെ ഓവര്‍സിയര്‍മാര്‍ ആവശ്യമുള്ളിടത്താണ് രണ്ടു പേര് മാത്രമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."