ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ ഉത്തരവാദി കോണ്‍ഗ്രസ്: സീതാറാം യെച്ചൂരി
തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ ഉത്തരവാദികള്‍ കോണ്‍ഗ്രസ് ആയിരിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ബി.ജെ.പി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി. ജെ.പി- കോണ്‍ഗ്രസ് രഹസ്യധാരണയുണ്ടോയെന്നു സംശയിക്കേണ്ട വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബി.ജെ. പിക്ക് വോട്ടുകള്‍ കുറയുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ജയിച്ച ചരിത്രമാണുളളത്.
മലെഗാവ് സ്്‌ഫോടനകേസില്‍ എന്‍.ഐ.എയെ വരുതിയില്‍ നിര്‍ത്തി പ്രതികളെ രക്ഷിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ കേന്ദ്രസര്‍ക്കാര്‍ ഭരണത്തില്‍ സര്‍വമേഖലയിലും വികസനമല്ല തകര്‍ച്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പണീതിരാത്ത പല പദ്ധതികളും ഉദ്ഘാടനം നടത്തി മേന്‍മ പറയുന്ന യു.ഡി.എഫ് കഴിഞ്ഞ അഞ്ചുവര്‍ഷം അഴിമതി ഭരണമാണ് സംസ്ഥാനത്ത് കാഴ്ചവച്ചത്. സമഗ്രമായ വികസനനയമായിരിക്കും ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ നടപ്പില്‍ വരുത്തുക. ഈഴവ വോട്ടുകള്‍ സി.പി എമ്മിനു നഷ്ടമാകുമെന്ന് കരുതുന്നില്ല. സി.പി എം അക്രമരാഷ്ട്രീയനയം സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 28 സി.പി.എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനെതിരേയുള്ള സംസ്ഥാന കമ്മിറ്റി പ്രമേയം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. അത് പി.ബി കമ്മിഷന്‍ പരിശോധിക്കും.
തെരഞ്ഞടുപ്പില്‍ വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ അപ്പോള്‍ തീരുമാനിക്കും. മദ്യനയം സംബന്ധിച്ച് പാര്‍ട്ടിക്ക് വ്യക്തമായ നയമുണ്ട്. യു.ഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കുന്ന പ്രശ്‌നമില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."