നാടന്‍ ഉല്പന്നങ്ങളുമായി ചിയ്യാനൂര്‍ നാട്ടുചന്ത
ചങ്ങരംകുളം: വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന നാട്ടുചന്ത ചിയ്യാനൂര്‍ കര്‍ഷക ഗ്രാമത്തില്‍ ആരംഭിച്ചപ്പോള്‍ കര്‍ഷകരും നാട്ടുകാരും സന്തോഷത്തോടെയാണ് വരവേറ്റത്. ജൈവ ഉല്പന്നങ്ങളാണ് ചന്തയില്‍നിന്ന് ഞായറാഴ്ച ലഭിക്കുക. വര്‍ഷങ്ങളായി തരിശായി കിടക്കുന്ന ചിയ്യാന്നൂര്‍ പറക്കുളത്തെ കൃഷിയിടങ്ങള്‍ യുവ കര്‍ഷകര്‍ ഏറ്റെടുത്തു ജൈവകൃഷി ആരംഭിച്ചതോടെയാണ് ഗ്രാമം പച്ചപ്പണിയുന്നത്.
ഇപ്പോള്‍ പ്രദേശത്തെ 30 ഏക്കറോളം തരിശ് നിലങ്ങള്‍ ജൈവകൃഷിയിടമായി. ആഴ്ചകള്‍ക്ക് മുന്‍പു നടന്ന ഞാറ് നടീല്‍ ഉത്സവത്തോടെയാണ് ചിയ്യാനൂര്‍ പറക്കുളത്തിന് സമീപത്തുള്ള ഞാറ്റുപുരയില്‍ നാട്ടുചന്ത ആരംഭിച്ചത്.
നാടന്‍ കായ, തനി നാടന്‍ തൈര്, മോഡേണ്‍ പുട്ട് പൊടി, പത്തിരി പൊടി, അവില്, പച്ചരി, റോബസ്റ്റ്, പൂവന്, നേന്ത്ര, നാടന്‍ കോഴിമുട്ട, പച്ച മഞ്ഞള്‍, തവിട് കളയാത്ത അരി, ചീര, ചേമ്പ് തുടങ്ങിയവ മോഡേണ്‍ ജൈവകര്‍ഷക സംഘത്തിന്റെ നാട്ടുചന്തയില്‍ ലഭിക്കും. പ്രദേശത്തെ കര്‍ഷകരുടെ ആവശ്യമായ ഉല്പന്നങ്ങളും ഇവിടെ വില്‍ക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."