HOME
DETAILS
MAL
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലേക്ക് മുസ്ലിംലീഗ് മാര്‍ച്ച്
backup
October 18 2016 | 21:10 PM
എടപ്പാള്‍: തൃപ്രങ്ങോട് പഞ്ചായത്ത് മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്കു മാര്‍ച്ച് നടത്തി. ലോകബാങ്ക് ഫണ്ട് വിഹിതം നഷ്ടപ്പെടുത്തിയതിലും പച്ചത്തേങ്ങ സംഭരിച്ചതിനു പണം നല്‍കാത്തതിലും പെന്ഷന് വിതരണം പൂര്‍ത്തീകരിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എം. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.
എന്‍.എ ബാവ ഹാജി, ആര്.കെ ഹമീദ്, എ.കെ അലികുട്ടി, വി.പി ഹംസു, മുസ്തഫ ഹാജി, പി.കെ ഖമറുദ്ദീന്, റസാഖ് ഹാജി, അയ്യൂബ് ആലുക്കല്‍, മുജീബ് പൂളക്കല്‍, പി.പി ഫൈസല്‍, എം.പി ജംഷീര്‍ കൈനിക്കര, നാസിഖ് ബീരാഞ്ചിറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."