HOME
DETAILS
MAL
താലൂക്ക് ഓഫിസില്‍ സ്ഥലംമുടക്കി 'ഇ-മാലിന്യം'
backup
October 18 2016 | 21:10 PM
തിരൂരങ്ങാടി: താലൂക്ക് ഓഫിസില്‍ നിന്നുതിരിയാനിടമില്ല. അതിനിടെ ഇ മാലിന്യങ്ങളും ജീവനക്കാര്‍ക്കു തലവേദനയാകുന്നു. തിരൂരങ്ങാടി താലൂക്ക് ഓഫിസിലാണ് ഇ-മാലിന്യം കെട്ടിക്കിടക്കുന്നത്. കംപ്യൂട്ടര്‍ മോണിറ്റര്‍, സി.പി.യു, കീ ബോര്‍ഡ്, ടൈപ്പിങ് ഉപകരണങ്ങള്‍, പ്രിന്റിങ് യന്ത്രങ്ങള്‍ തുടങ്ങിയവയാണ് ഇതില്‍ ഏറെയുമുള്ളത്.
താലൂക്ക് ഓഫിസിലെ വിവിധ വിഭാഗങ്ങളിലായി ഉപയോഗിച്ചിരുന്നവയാണ് ഇവ. കേടുവന്നതോടെ കെട്ടിടത്തിലുള്ള വരാന്തയില്‍ തള്ളുകയായിരുന്നു. താലൂക്ക് ഓഫിസില്‍ സ്ഥലപരിമിതിമൂലം ജീവനക്കാര്‍ ഏറെ വീര്‍പ്പുമുട്ടുകയാണ്. ജനങ്ങളും ഉദ്യോഗസ്ഥരും ഉപയോഗിച്ചുകൊണ്ടിരുന്ന വരാന്തയിലാണിപ്പോള് ഇ-മാലിന്യങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി ഈ സ്ഥിതി തുടരുകയാണെങ്കിലും ഇവ നീക്കംചെയ്യാനുള്ള നടപടികളായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."