ഛിദ്രതയ്ക്ക് ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുക: ഹമീദ് ഫൈസി
പരിന്തല്‍മണ്ണ: മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ കേരളത്തില്‍ ഛിദ്രതയ്ക്കു ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും വര്‍ഗീയതയും തീവ്രവാദവും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. ഐ.എസ്, സലഫിസം, ഫാസിസം എന്ന പ്രമേയത്തില്‍ എസ് വൈ എസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷലിപ്തമായ പ്രഭാഷണങ്ങളും പ്രചാരണങ്ങളും മത പരിഷ്‌കരണ വാദികള്‍ എന്നവകാശപ്പെടുന്നവര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.
എന്‍.അബ്ദുള്ളഫൈസി വെട്ടത്തൂര്‍ അധ്യക്ഷനായി. ഇസ്തിഖാമ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം.ടി അബൂബക്കര്‍ ദാരിമി, ലിയാഉദ്ദീന്‍ ഫൈസി മേല്‍മുറി എന്നിവര്‍ വിഷയാവതരണം നടത്തി.
ആനമങ്ങാട് മുഹമ്മദ്കുട്ടിഫൈസി, എ.കെ.ആലിപ്പറമ്പ്, സയ്യിദ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, ശമീര്‍ഫൈസി ഒടമല, എന്‍.ടി.സി മജീദ്, പി.കെ അബൂബക്കര്‍ ഹാജി, ഷുക്കൂര്‍ മദനി അമ്മിനിക്കാട്, കെ.സെയ്തുട്ടിഹാജി, മുഹമ്മദലിഫൈസി അമ്പലക്കടവ്, ഒ.കെ.എം മൗലവി ആനമങ്ങാട്, എം.ടി.മൊയ്തീന്‍ കുട്ടി ദാരിമി, സല്‍മാന്‍ഫൈസി തിരൂര്‍ക്കാട്, എന്‍.പി നൗഷാദ് താഴേക്കോട്, ഷംസുദ്ദീന്‍ഫൈസി വെട്ടത്തൂര്‍, സി.എം.ശമീര്‍ഫൈസി പുത്തനങ്ങാടി, സി.എം.അബ്ദുള്ളഹാജി, പി.എ.അസീസ് പട്ടിക്കാട്, റഹീംഫൈസി ചെമ്മല, എ.ടി കുഞ്ഞി മൊയ്തീന്‍ മാസ്റ്റര്‍, ഹാജി.ടി.ടി ഷറഫുദ്ദീന്‍ മൗലവി, അഷറഫ് ബാഖവി താഴേക്കോട്, ഉമര്‍ഹാജി മേലാറ്റൂര്‍, റസീം മണലായ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."