നര്‍സിങ് യാദവിന്റെ ഉത്തേജക മരുന്ന് വിവാദ കേസ് സി.ബി.ഐ ഏറ്റെടുത്തു
ന്യൂഡല്‍ഹി: ഗുസ്തി താരം നര്‍സിങ് യാദവുമായി ബന്ധപ്പെട്ട ഉത്തേജക മരുന്ന് വിവാദ കേസ് സി.ബി.ഐ ഏറ്റെടുത്തു. ക്രിമിനല്‍ കേസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നര്‍സിങ് നേരത്തെ ഹരജി നല്‍കിയിരുന്നു. റിയോ ഒളിംപിക്സിനു ശേഷം വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് റസ്ലിങ് അസോസിയേഷനും രംഗത്തു വന്നിരുന്നു.
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട നര്‍സിങ് യാദവിനു റിയോ ഒളിംപിക്സില്‍ മത്സരിക്കാന്‍ സാധിച്ചിരുന്നില്ല.
രണ്ടു സഹ താരങ്ങള്‍ താന്‍ കഴിക്കുന്ന ഭക്ഷണത്തിലും വെള്ളത്തിലും മരുന്നു ചേര്‍ത്തു തന്നെ വഞ്ചിക്കുകയായിരുന്നുവെന്നു നര്‍സിങ് ആരോപിച്ചിരുന്നു. വിവാദത്തെ തുടര്‍ന്നു കോര്‍ട് ഓഫ് ആര്ബിട്രേഷന് ഏര്‍പ്പെടുത്തിയ നാലു വര്‍ഷത്തെ വിലക്കുള്ളതിനാല്‍ നര്‍സിങ് മത്സര രംഗത്തു നിന്നു വിട്ടുനില്‍ക്കുകയാണ്.
ഹരിയാന പൊലിസ് ഈ വിഷയത്തില്‍ അന്വേഷണം നടത്തി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് സി.ബി.ഐക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."