കെട്ടുറപ്പോടെ മുന്നോട്ടു പോകുമെന്ന് യു.ഡി.എഫ് നേതാക്കള്‍
കാളികാവ്: ചോക്കാട് പഞ്ചായത്തില്‍ കെട്ടുറപ്പോടെ മുന്നോട്ടു പോകുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിലുണ്ടായ ചില തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ മുറിഞ്ഞുപോയ യു.ഡി.എഫ് ബന്ധം പുന:സ്ഥാപിച്ചുകൊണ്ട് മുന്നോട്ടു പോകുമെന്ന് നേതാക്കള്‍ പറഞ്ഞു.
പഞ്ചായത്തിലെ ജനഹിതം അനുസരിച്ചു പുതുതായി വരുന്ന ഭരണ സമിതി അധികാരത്തില്‍ വരുമ്പോള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ഇരു പാര്‍ട്ടിക്കും തുല്യമായി വീതിച്ചെടുക്കും.
ആദ്യ പകുതിയില്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസും രണ്ടാം പകുതിയില്‍ മുസ്ലിം ലീഗും ഏറ്റെടുക്കുമെന്നും അവര്‍ സൂചിപ്പിച്ചു.
ഇതിന് സാഹചര്യം ഒരുക്കാനാണ് വൈസ് പ്രസിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനും വിദ്യാഭ്യാസ അരോഗ്യ സ്ഥിരംസമിതി അംഗം നസീമയും രാജി നല്‍കിയതെന്ന് യു.ഡി.എഫ് നേതാക്കളായ മുബാറക്ക്, ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്, പി. ഹംസ കുഞ്ഞാപ്പു തുടങ്ങിയവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."