വേങ്ങര മലബാര്‍ കോളജിലെ സംഘര്‍ഷം; 70 പേര്‍ക്കെതിരേ കേസ്
വേങ്ങര: എയ്ഡഡ് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു പൊലിസ് കേസെടുത്തു. വേങ്ങര മലബാര്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ എസ്.എഫ്.ഐ, കെ.എസ്.യു വിദ്യാര്‍ഥികളും എം.എസ്.എഫ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് ആക്രമണങ്ങള്‍ക്ക് വഴിവച്ചത്.
സംഭവത്തെ തുടര്‍ന്നു സി.പി.എം നല്‍കിയ പരാതിയില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ കെ.കെ മന്‍സൂര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരേയും ലീഗ് പരാതിയില്‍ എന്‍.കെ സുബ്രഹ്മണ്യന്‍ ഉള്‍പ്പെടെ 50 പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു. വധശ്രമം, സ്ഥാപനത്തിനെതിരേ കൈയേറ്റം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്.
എസ്.എഫ്.ഐ, കെ.എസ്.യു മുന്നണിയിലെ ഏതാനും പേരുടെ പത്രിക സ്വീകരിച്ചില്ലെന്നാരോപിച്ച് പ്രിന്‍സിപ്പലിനെ ഉപരോധിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.
തുടര്‍ന്നു ജനപ്രതിനിധികളും പാര്‍ട്ടി നേതൃത്വവുമായി കോളജ് അധികൃതര്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചെങ്കിലും കോളജ് പരിസരത്തു സംഘടിച്ചെത്തിയവരാണ് സംഘര്‍ഷം സൃഷ്ടിച്ചത്. ഇരുവിഭാഗങ്ങളിലുംപെട്ട 11 പേര്‍ മലപ്പുറം, കോട്ടക്കല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.
അതേസമയം, കെ.എസ്.യു എസ്.എഫ്.ഐ മുന്നണിയും എം.എസ്.എഫും നാളെ നടക്കുന്ന തെരഞ്ഞെടുപ്പിന് പ്രചാരണങ്ങള്‍ ശക്തമാക്കി.
സൂക്ഷ്മപരിശോധനയില്‍ സ്വീകരിക്കാതിരുന്ന പത്രികകള്‍ ഉള്‍പ്പെടെ ചര്‍ച്ചയെ തുടര്‍ന്ന് സ്വീകരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."