എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ റദ്ദായ രജിസ്ട്രേഷന് പുന:സ്ഥാപിക്കാം
മലപ്പുറം: 1995 ജനുവരി മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കു പ്രത്യേക ഉത്തരവു പ്രകാരം സീനിയോറിറ്റി പുന:സ്ഥാപിച്ചു നല്‍കുന്നതാണ്.
എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡില്‍ 1994 ഒക്ടോബര്‍ മുതല്‍ 2016 ജൂലൈ വരെ പുതുക്കേണ്ട മാസമായി രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തി രജിസ്ട്രേഷന് പുതുക്കാവുന്നതാണ്.
മേല്‍ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴി ജോലി ലഭിച്ചു വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും ജോലി ലഭിച്ചു മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനാര്‍ഥവും ജോലി രാജിവെച്ചവര്‍ക്കും ലഭിച്ച ജോലിയില്‍ പ്രവേശിക്കാതെ നോണ്‍ ജോയിനിങ് സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവര്‍ക്കും ഈ ഉത്തരവു പ്രകാരം സീനിയോറിറ്റി പുനസ്ഥാപിച്ചു നല്‍കുന്നതാണ്.
റദ്ദായ രജിസ്ട്രേഷന് കാര്‍ഡ് സഹിതം രജിസ്ട്രേഷന് നിലവിലുണ്ടായിരുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഒക്ടോബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."