രമക്ക് നേരെ അക്രമം: ടി.പിയുടെ ഓര്‍മയെപ്പോലും ഇല്ലാതാക്കാന്‍ ശ്രമം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ജനങ്ങളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെപ്പോലും അനുവദിക്കില്ലെന്ന സി.പി.എമ്മിന്റെ തികച്ചും അസഹിഷ്ണുതാപരമായ സമീപനമാണ് കെ.കെ.രമയെ ആക്രമിച്ചതിലൂടെ വെളിപ്പെടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 51 വെട്ടിനാല്‍ കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ ഓര്‍മയെപ്പോലും ഇല്ലാതാക്കാനാണ് ശ്രമം.
ഇപ്പോള്‍ കെ.കെ.രമ സ്ഥാനാര്‍ഥിയായതോടുകൂടി രമയെ ആക്രമിച്ചിരിക്കുന്നു. ഇത് സി.പി.എമ്മിന്റെ സോഷ്യലിസ്റ്റ് ഫാസിസ്റ്റ് സ്വഭാവമാണ് പുറത്തുകൊണ്ടുവരുന്നത്. ബംഗാളില്‍ ചെയ്തതുപോലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയും അഭിപ്രായങ്ങളെയും അടിച്ചമര്‍ത്തുന്ന രീതിയാണിത്. ഇതിനെ നിയന്ത്രിക്കാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തിനു കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ ആ ചുമതല ഏറ്റെടുക്കുന്ന അവസ്ഥയിലേക്കു പോകും. ബംഗാളില്‍ അതാണ് സംഭവിച്ചത്. ഈ അക്രമരാഷ്ട്രീയത്തെക്കുറിച്ചാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍പ്പോലും ഇത്തരത്തില്‍ പ്രതികരിക്കാന്‍ സി.പി.എമ്മിനേ കഴിയൂ. രമ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് വി.എസ്.അച്യുതാനന്ദന്റെ പ്രതികരണം അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."