കേരള സമൂഹം ഏറ്റെടുക്കണം
കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ കയറ്റാതെ അഭിഭാഷകര്‍ നടത്തുന്ന തെമ്മാടിത്തരം അവസാനിപ്പിക്കാന്‍ സര്‍ക്കാരും ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ടവര്‍ ഇടപെടണം. പല തവണ ചര്‍ച്ച നടത്തി വിഷയം പരിഹരിച്ചു എങ്കിലും വീണ്ടും അഭിഭാഷകര്‍ ഇത്തരം സംഭവങ്ങള്‍ തുടരുന്നതില്‍ എന്തോ ലക്ഷ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. കേരളത്തിലെ ഒരു കോടതി പോലും അഭിഭാഷകാരുടെ കുടുംബ സ്വത്തുക്കള്‍ ശേഖരിച്ചു സ്ഥാപിച്ചത് അല്ല എന്ന വസ്തുത അവര്‍ മനസിലാക്കാന്‍ ഉള്ള സമയം അതിക്രമിച്ചിരിക്കുകയാണ്.
സാധാരണ ജനങ്ങള്‍ക്ക് കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാനുള്ള ഒരേ ഒരു മാര്‍ഗം മാധ്യമങ്ങളാണ്. അല്ലാതെ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും കൂടി കോടതിയില്‍ ദിവസവും വന്ന് അവിടത്തെ കാര്യങ്ങള്‍ അറിയാന്‍ കഴിയുമോ എന്ന് അഭിഭാഷക സമൂഹം വ്യക്തമാക്കണം. അതുപോലെ തന്നെ വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ച അഭിഭാഷകര്‍ക്കെതിരേ ശക്തമായ നടപടി എടുക്കണം. കേരള സമൂഹം മുഴു വന്‍ മാധ്യമപ്രവര്‍ത്തകരുടെ പിന്നില്‍ അണി നിരക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."