ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നത് ഉപേക്ഷിക്കണം
കണ്ണൂര്‍: നാനാത്വത്തില്‍ ഏകത്വം വിളമ്പരം ചെയ്യുന്ന മതേതര ഇന്ത്യയില്‍ ഏക സിവില്‍ കോഡ് ചര്‍ച്ച ചെയ്യുന്നതു പോലും അപക്വമാണെന്നും ഇതില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും ജില്ലാ മദ്റസ മനേജ്മെന്റ് അസോസിയേഷന് ജില്ലാ കൗണ്‍സില്‍ മീറ്റ്. കണ്ണൂര്‍ എ.കെ കമാല്‍ ഹാജി നഗറില്‍ യോഗം സമസ്ത ജില്ലാ സെക്രട്ടറി മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ.കെ.പി തങ്ങള്‍ അല്‍ ബുഖാരി അധ്യക്ഷനായി. എം.പി അലവി ഫൈസി മുഖ്യപ്രഭാഷണം നടത്തി. അബ്ദുസമദ് മുട്ടം, കെ.സി മൊയ്തു മൗലവി, ലത്തീഫ് ഫൈസി പറമ്പായി, മുഹ്യുദ്ദീന്‍ മൗലവി പുളിങ്ങോം, സൂപ്പി ഹാജി തൂവക്കുന്ന്, വി.പി. പി ഹമീദ്, സി മുഹമ്മദ്കുഞ്ഞി ഹാജി, ടി.പി മഹ്മൂദ് ഹാജി, അബ്ദുല്ല ഹാജി, പി.പി മുഹമ്മദ് കുഞ്ഞി, ഷമീര്‍ അസ്ഹരി, മുസ്തഫ കൊട്ടില, അബ്ദുറസാഖ്, നവാസ് ദാരിമി, അഹമ്മദ് പോത്താംകണ്ടം, മുഹമ്മദ് ബിനു ആദം, ആര് അബ്ദുല്ല ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."