യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്
അഞ്ചരക്കണ്ടി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്കു യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു മാര്‍ച്ചിനിടെ സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പരുക്കേറ്റു.
ഇന്നലെ രാവിലെ മാര്‍ച്ചിനിടെ ബാരിക്കേഡ് മറിച്ചിടാ നുള്ള ശ്രമത്തിനിടെയാണു പൊലിസ് ലാത്തി വീശിയത്. നിരവധി പ്രവര്‍ത്തകര്‍ക്കു നിലത്തുവീണ് പരുക്കേറ്റു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്, ജില്ലാകമ്മിറ്റി അംഗം അബ്ദുല്‍ വാജിദ് എന്നിവര്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം വൈസ് പ്രസിഡന്റ് ഒ.കെ പ്രസാദ്, വി.സി ജിനേഷ്, പ്രവര്‍ത്തകരായ ജൂബിലി ചാക്കോ, സനോജ് പെരിഞ്ചേരി, രാഹുല്‍, അബ്ദുല്‍ വാജിദ്, ജിപിന്‍, അശ്വിന് മതുക്കോത്ത്, ജിനോഷ് പെരളശ്ശേരി, സജേഷ് എന്നിവര്‍ ജില്ലാ ആശുപത്രിയിലും ചികിത്സതേടി. കല്ലേറില്‍ പൊലിസുകാരായ ഫസലുള്ള, സന്തോഷ് എന്നിവര്‍ക്കും പരുക്കേറ്റു.
സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കമല്‍ജിത്ത്, ഹാരിസ് തുടങ്ങി അമ്പതോളം പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
മാര്‍ച്ചിനു റിജില്‍ മാക്കുറ്റി, മാര്ട്ടിന് ജോര്‍ജ്, കെ.സി മുഹമ്മദ് ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്കി. സംഘര്‍ഷസാധ്യതയെ തുടര്‍ന്നു കണ്ണൂര്‍ സിറ്റി സി.ഐ കെ.വി പ്രമോദിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
ആശുപത്രിയില്‍ കഴുന്നവരെ മുന്‍ മന്ത്രി കെ സുധാകരന്, ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ നാരായണന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."