ഏക സിവില്‍കോഡും മൗലികാവകാശ ലംഘനവും
രാഷ്ട്രത്തിന്റെ ഭരണഘടന ഭാഗം നാലില്‍ നിയമത്തിന്റെ നിര്‍ദേശക തത്വങ്ങള്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ ഭരണഘടനയുടെ തത്വശാസ്ത്രം എന്നാണ് ചില ബുദ്ധിജീവികള്‍ ഈ ഭാഗത്തെ വര്‍ണിച്ചത്. അനുഛേദം 36ല്‍ 51 കൂടിയ 15 വകുപ്പുകളും 11 ഉപവകുപ്പുകളും അടങ്ങിയ മാര്‍ഗ നിര്‍ദേശ തത്വം അനുഛേദം 44 പൗരന്‍മാര്‍ക്ക് ഏക രൂപമായ സിവില്‍ നിയമ സംഹിത ഭാരതത്തിന്റെ ഭൂപ്രദേശം ഒട്ടാകെ ഏകരൂപമായ ഒരു സിവില്‍ നിയമ സംഹിത സപ്രാപ്യമാക്കാന്‍ രാഷ്ട്രം യത്‌നിക്കേണ്ടതാണ്. സ്വാതന്ത്ര്യാനന്തരം മത ന്യൂന പക്ഷങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഭയാശങ്കകള്‍ വളര്‍ത്തുന്ന നിര്‍ദേശമാണിത്.
ഭരണഘടനാ നിര്‍മാതാക്കളുടെ ഉദ്ദേശ ശുദ്ധിയില്‍ ഒട്ടും സംശയിക്കാതെ ഭാരതത്തിന്റെ ഒട്ടും പ്രായോഗികമല്ലാത്തതും അനാവശ്യവുമായ ഒരാവശ്യമാണിതെന്ന് ബോധ്യമാവാന്‍ അതിബുദ്ധിക്കാവശ്യമില്ല. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന 1947ല്‍ 2750 ലക്ഷം ഹിന്ദുക്കള്‍, 350 ലക്ഷം മുസ്‌ലിംകള്‍, 700 ലക്ഷം തൊട്ടുകൂടാത്തവര്‍, 70 ലക്ഷം ക്രിസ്ത്യാനികള്‍, 60 ലക്ഷം സിക്കുകാര്‍, ഒരു ലക്ഷം പാര്‍സികള്‍, 2400 ജൂതര്‍, 15 ഔദ്യോഗിക ഭാഷകള്‍, 845 ദേശ ഭാഷകള്‍ ഇങ്ങനെയുള്ള മഹാ വൈവിധ്യങ്ങള്‍ വച്ചു പുലര്‍ത്തുന്ന ജന വിഭാഗങ്ങളെ ഇവിടെ അതിവസിച്ചിരുന്നു. ഈ വൈവിധ്യങ്ങള്‍ ഒന്നുപോലും ഇല്ലാതായിട്ടുമില്ല. ഇല്ലാതാവുകയുമില്ല. ഇങ്ങനെയുള്ള ഒരു ജനവിഭാഗത്തെ ഏതു മാനദണ്ഡം ഉപയോഗിച്ചാണ് വ്യക്തി നിയമം ഒന്നിപ്പിക്കാന്‍ ശ്രമിക്കുക.
ഭിന്നജനവിഭാഗങ്ങള്‍ക്കു ഭിന്നവിശ്വാസാചാരങ്ങള്‍ നിലവിലുണ്ട്. അത് അവരുടെ സാംസ്‌കാരിക സത്യംകൂടിയാണ്. അത് തകര്‍ക്കാന്‍ ഭരണഘടന തന്നെ കൂട്ടുനില്‍ക്കുന്ന അവസ്ഥ മത മൗലീകാവകാശങ്ങള്‍ വിശദീകരിച്ചു കൊണ്ട് അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടന അനുഛേദം 25 മനസാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചാരത്തിനും മതപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം, അനുഛേദം 26 മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം ഭരണഘടന മൗലികാവകാശത്തില്‍പ്പെടുത്തി അനുവദിച്ചതും സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ ബാധ്യതപ്പെട്ടതുമായ വിശ്വാസാചാരങ്ങളെ ഇല്ലാതാക്കി പൊതുവിലൊരു സിവില്‍ നിയമം എങ്ങനെയാണ് ഇന്ത്യന്‍ പരിസരങ്ങളില്‍ സാധ്യമാകുന്നത്.
സ്വാതന്ത്ര്യത്തിന്റെ മുന്‍പും മതന്യൂനപക്ഷങ്ങള്‍ അനുഭവിച്ച അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനാണ് ഭരണഘടനാ നിര്‍മാതാക്കള്‍ ഇവ്വിധം വ്യവസ്ഥകള്‍ ചെയ്തത്. എന്നിരിക്കെ ആര്‍ക്കാണിവിടെ ഈ അവകാശങ്ങള്‍ നിഷേധിക്കാന്‍ തിടുക്കം ഉള്ളത്. ഹിന്ദു വര്‍ഗീയവാദികള്‍ ഇന്ത്യ ഒരു വര്‍ഗീയ രാഷ്ട്രമാക്കാന്‍ പല ഘട്ടങ്ങളിലും ശ്രമിച്ചിരുന്നു. അവരുടെ സ്വകാര്യ അജന്‍ഡതന്നെ ഹിന്ദു രാഷ്ട്രം സ്ഥാപിക്കലാണ്. ലോകത്തിലെല്ലായിടങ്ങളിലും വ്യത്യസ്ഥ വിശ്വാസികള്‍ പാര്‍ക്കുന്നു. അതാതിടങ്ങളില്‍ ഭരണകൂടങ്ങള്‍ എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന നിയമവ്യവസ്ഥകള്‍ പരിപാലിച്ചു വരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള യൂറോപ്പിലും മുസ്‌ലിം ഭൂരിപക്ഷമുള്ള മധ്യ പൗരസ്ത്യ നാടുകളിലോ ഇതര മതസ്ഥര്‍ മതസ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടേണ്ടിവരുന്നില്ല.
മനുഷ്യരുടെ സ്വകാര്യതകള്‍ മാനിക്കാത്ത ഒരവസ്ഥയും മനുഷ്യാവകാശത്തെ പ്രതിനിധീകരിക്കുന്നില്ലല്ലോ. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് അവരുടെ വ്യക്തി നിയമങ്ങള്‍ ശരീഅത്ത് ആപ്ലിക്കേഷന്‍ 1935 പ്രകാരമായിരിക്കാന്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് വിവാഹം, വിവാഹ മോചനം, സ്വത്തവകാശങ്ങള്‍ തുടങ്ങിയ സിവില്‍ നിയമങ്ങളില്‍ ഇസ്‌ലാമിക ശരീഅത്തിന്റെ വിധികളാണ് മുസ്‌ലിംകള്‍ക്ക് ബാധകം. അരനൂറ്റാണ്ട് സ്വാതന്ത്ര്യാനന്തരം പിന്നിട്ടു. ഇക്കാരണത്താല്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള പിന്നോക്കാവസ്ഥകള്‍ ശരീഅത്ത് വ്യവസ്ഥ കാരണമായിട്ടില്ലന്നിരിക്കെ ഇന്ത്യന്‍ മുസ്‌ലിംകള്‍ ശരീഅത്ത് നിയമം തുടരണമെന്ന് ഒന്നിച്ചാവശ്യപ്പെട്ടു എന്നിരിക്കെ മുസ്‌ലിം സമൂഹത്തിന് അസ്വീകാര്യമായ ഒരു പൊതുനിയമം അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഫാസിസമല്ലെങ്കില്‍ മറ്റെന്താണ്.
വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ മറ്റേതു സമൂഹങ്ങളിലെന്നപോലെ സംഭവിക്കുന്ന സ്വാഭാവിക തര്‍ക്കങ്ങളും വ്യവഹാരങ്ങളും മാത്രം ഉയര്‍ത്തിക്കാട്ടി ഒരു ജനതയുടെ വിശ്വാസ കാര്യങ്ങളില്‍ അത്യാവശ്യമായി ഇടപെടല്‍ നടത്തുന്ന നീക്കം സംശയാസ്പദമാണ്. ഇന്ത്യന്‍ ലോ കമ്മിഷന്‍ ഇത് സംബന്ധിച്ച് ഇപ്പോള്‍ ശേഖരിക്കുന്ന അഭിപ്രായങ്ങളെ സദുദ്ദേശ്യപരം എന്ന് നിരീക്ഷിക്കാനാവില്ല. ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഇതൊരു അക്കാദമിക് പഠനം മാത്രമാണന്ന് പറഞ്ഞതും അവിശ്വസനീയമാണ്. എന്തുകൊണ്ടെന്നാല്‍ ഇതില്‍ അധികമായി പഠിക്കാനെന്താണുള്ളത്. ഓരോ ജനവിഭാഗത്തിന്റെയും മതപരമായ വിശ്വാസങ്ങള്‍ക്കു നീതീകരണവും യുക്തിഭദ്രവുമായ വ്യാഖ്യാനങ്ങളും അവരാണ് കണ്ടത്തേണ്ടത്. മറ്റുള്ളവര്‍ക്കതില്‍ കാര്യമില്ല. മുസ്‌ലിം വിവാഹമോചന നിയമം പരക്കെ തെറ്റിദ്ധരിച്ചാണവതരിപ്പിക്കുന്നത്. വിവാഹംപോലെ വിവാഹമോചനവും ഇസ്‌ലാം നിബന്ധനകള്‍ക്കു വിധേയമായാണ് അനുവദിച്ചത്. മോചനമല്ലാതെ ജീവിത മാവുന്ന ഘട്ടത്തില്‍ പുരുഷന് സ്ത്രീയെ മോചനം (ത്വലാഖ്) ചെയ്യാമെന്ന പോലെ സ്ത്രീക്ക് പുരുഷ മോചനം (ഫസ്ഖ്) ചെയ്യുന്നതാണ്. ഇരുകക്ഷികള്‍ക്കും ചേര്‍ന്നും മോചനമാവാം. മൂന്നു അവസരം ഒന്നിച്ചോ വേറിട്ടോ ഉപയോഗിക്കാമെന്ന ചര്‍ച്ചയില്‍ കര്‍മ ശാസ്ത്ര സരണിയാലും അംഗീകരിച്ചതാണ്. മൂന്നവസരവും ഒന്നിച്ച് ഉപയോഗിക്കാമെന്ന ശരീഅത്ത് വ്യവസ്ഥ. ഇത്തരം കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ പണ്ഡിത സഭകള്‍ക്കുള്ള അവകാശം പോലും അനുവദിക്കില്ലന്ന ഫാസിസ് ഭാഷ ഭരണ കൂടങ്ങളില്‍ വന്നു പോകുന്നത് ഭാരതത്തിന്റെ പൈതൃകത്തെയും സഹിഷ്ണുതയേയും ബലാല്‍ക്കാരം ചെയ്യലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."