HOME
DETAILS
MAL
അയ്യംകുന്ന് പഞ്ചായത്ത് ഓഫിസിലേക്കു ബി.ജെ.പി മാര്‍ച്ചും ധര്‍ണയും നടത്തി
backup
October 18 2016 | 21:10 PM
ഇരിട്ടി: അയ്യങ്കുന്നിലെ കരിങ്കല്‍ ക്വാറി മാഫിയകള്‍ക്കു കീഴടങ്ങിയ ഭരണ സമിതിയും പ്രതിപക്ഷാംഗങ്ങളും രാജിവെക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, വലിയപറമ്പുംകരിയിലെ ജനവാസ കേന്ദ്രത്തില്‍ എം സാന്റ് യൂനിറ്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ബി.ജെ.പി അയ്യംകുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫിസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.എം രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജയകുമാര്‍ അധ്യക്ഷനായി.
എം.ആര് സുരേഷ്, സജിത്ത് കീഴൂര്‍, മാധവന് കരിക്കനാല്‍, പ്രജുകുമാര്‍, സാവിത്രി പനക്കര എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."