ബി.ജെ.പിയ്ക്ക് സീറോബാലന്‍സ് അക്കൗണ്ട്: എ.കെ ആന്റണി
തിരുവനന്തപുരം: നിയമസഭയില്‍ ഇക്കുറിയും ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി.
ബി.ജെ.പിക്കാര്‍ക്ക് നിയമസഭയ്ക്കകത്ത് കയറണമെങ്കില്‍ മറ്റേതെങ്കിലും എം.എല്‍.എമാരുടെ പാസ് ഉപയോഗിക്കേണ്ടി വരുമെന്നും ആന്റണി പരിഹസിച്ചു.
സംസ്ഥാനത്തെങ്ങും യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മത്സരം. എന്നാല്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നും പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് ആന്റണി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും.
ആദ്യഘട്ടത്തില്‍ അല്‍പം പിന്നിലായെങ്കിലും ഇപ്പോള്‍ യു.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈയുണ്ടെന്നും ആന്റണി പറഞ്ഞു. കഴിഞ്ഞ തവണത്തേതിനേക്കാളേറെ സീറ്റുകള്‍ ഇത്തവണ ലഭിക്കും.'
പ്രധാനമന്ത്രിയുടെ പ്രസംഗം ബി.ജെ.പിക്കേറ്റ വന്‍ തിരിച്ചടിയാണ്.
കേരളത്തെ അധിക്ഷേപിച്ച് സോമാലിയയോട് താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ആ പ്രസംഗം പിന്‍വലിക്കാനും മാപ്പ് പറയാനും പ്രധാനമന്ത്രി തയാറാകാത്തത് ഏറെ പ്രതിഷേധാര്‍ഹമാണെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."