HOME
DETAILS
MAL
'ഫണ്ടുകളുടെ വിനിയോഗം; കേന്ദ്രസംഘത്തെ അയക്കും'
backup
May 14 2016 | 19:05 PM
മാനന്തവാടി: ആദിവാസിക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാറിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകളെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ജുവല്‍ ഒറാം.
വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപയാണ് ആദിവാസി വിഭാഗത്തിന്റെ ക്ഷേമത്തിനായി കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. എന്നാല്‍ ഫണ്ടുകള്‍ ആദിവാസികളിലെത്തിക്കുന്നതില് കേരളത്തിലെ മുന്നണി സര്‍ക്കാറുകള്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."