പതിനൊന്നു ലക്ഷം തട്ടിയ യുവതിക്കെതിരേ പരാതി നല്കി
മട്ടാഞ്ചേരി: കൊച്ചി രൂപതയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ശാക്തീകരണ സംഘടനയുടെ പതിനൊന്നു ലക്ഷത്തോളം രൂപ കളക്ഷന്‍ ഏജന്റായ യുവതി തട്ടിയെടുത്തതായി പരാതി.
നൂറോളം വനിതകള്‍ ചേര്‍ന്ന് വര്‍ഷങ്ങളായി സ്വരൂക്കൂട്ടിയ പണമാണ് തട്ടിച്ചിരിക്കുന്നത് മുണ്ടംവേലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയിലെ അംഗങ്ങള്‍ചേര്‍ന്ന് പള്ളുരുത്തി സി.ഐക്ക് പരാതി നല്‍കിയിരിക്കയാണ്. അംഗങ്ങളുടെപണം സ്വരൂപിക്കുകയും ബാങ്കില്‍ നിക്ഷേപിക്കുകയുമാണ് കളക്ഷന്‍ ഏജന്റ് ചെയ്യേണ്ടത് എന്നാല്‍പണം പിരിച്ചെടുത്ത് സ്വന്തം നിലയ്ക്ക് ചെലവ് ചെയ്യുകയായിരുന്നുവെന്നു തട്ടിപ്പിനിരയായ സ്തീകള്‍ പറയുന്നു.പണം തിരികെ നല്കാന് ആവശ്യപ്പെട്ട് പല തവണ യുവതിയെ സമീപിച്ചുവെങ്കിലും ഇവര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ഇടനിലക്കാര്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും പരിഹാരമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."