കിഡ്‌നികള്‍ തകരാറിലായ കുടുംബനാഥന്‍ സഹായം തേടുന്നു
പറവൂര്‍: ഇരു കിഡ്‌നികളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന നിര്‍ധനായ കുടുംബനാഥന്‍ കാരുണ്യമതികളുടെ സഹായം തേടുന്നു.
എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര കൈതത്തറ ഔസോ ആന്റ്റിയാണ് രണ്ടു വൃക്കകളും പ്രവത്തനരഹിതമായ നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കൂലിവേല ചെയ്തു കുടുംബം പോറ്റിപോന്ന ആന്റ്റിക്ക് വൃദ്ധയായ മാതാവും ഭാര്യയും പ്ലസ് ടുവിലും പത്താംതരത്തിലും പഠിക്കുന്ന രണ്ടുപെണ്‍മക്കളുമാണ് ഉള്ളത്.ആന്റ്റിയുടെ തുച്ഛമായ വരുമാനമായിരുന്നു ഏകആശ്രയം.അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്റ്റിയുടെ ഇരുവൃക്കകള്‍ മാറ്റിവയ്ക്കണമെന്നാണ് ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചത്. ഇതിന് ലക്ഷങ്ങളുടെ ചെലവുണ്ട്.
നാട്ടുകാരുടെയും ഉദാരമതികളുടെയും സഹായം കൊണ്ടാണ് ഇത്രയും നാള്‍ ചികിത്സിച്ചുപോന്നത്.
ആന്റ്റിയെ സഹായിക്കുന്നതിനായി പുത്തന്‍വേലിക്കര തുരുത്തൂര്‍ പള്ളിവികാരി ഫാ:തോമസ് കോളരിക്കലിന്റെ രക്ഷാധികാരത്തില്‍ നാട്ടിലെ പൊതുപ്രവര്‍ത്തകരും പ്രമുഖരുടെയും നേതൃത്വത്തില്‍ ചികിത്സസഹായ നിധി രൂപീകരിക്കുകയും ഫെഡറല്‍ ബാങ്ക് എളന്തിക്കര ശാഖയില്‍ അകൗണ്ടും ആരംഭിച്ചിട്ടുണ്ടെന്ന് കണ്‍വീനര്‍ കെ.എം ഫ്രാന്‍സിസ് അറിയിച്ചു. ുവീില: 9447380485, മരരീൗിറ ിീ: 18420100057868, ശളരെ രീറല: എഉഞഘ 0001842.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."