കറുകുറ്റി ഗ്രാമ പഞ്ചായത്ത് ഭരണസമതിയില്‍ ഗ്രൂപ്പ് പോര് രൂക്ഷം
അങ്കമാലി: കോണ്‍ഗ്രസ് നേത്രത്വം നല്കുന്ന കറുകുറ്റി ഗ്രാമ പഞ്ചായത്ത് ഭരണസമതിയില്‍ ഗ്രൂപ്പ് പോര് രൂക്ഷം .
ഭരണ സമിതിയില്‍ രൂക്ഷമായ തര്‍ക്കം നിലനില്ക്കുന്നതു കൊണ്ട് ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കറുകുറ്റി പഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ ചേര്‍ന്ന പഞ്ചായത്തുതല വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് അംഗം വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് അരുണ്‍കുമാറിനോടൊപ്പം ഒരു വിഭാഗം ബഹ്ഷികരിച്ചത് ഭരണ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി.
ഭരണകക്ഷിയിലെ ഗ്രൂപ്പ് യോഗത്തിന് മുന്‍പ് പഞ്ചായത്ത് പ്രസിസന്റ്, സെക്രട്ടറി എന്നിവരോട് ചില പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന വക്കേറ്റം കൈയേറ്റത്തില്‍ കലാശിച്ചു. മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത് . വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് അരുണ്‍കുമാര്‍ ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് നടന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം പ്രഹസമായിരുന്നുവെന്ന ആരോപണം ശക്തമായിട്ടുണ്ട്.
തുടര്‍ന്ന് വര്‍ക്കിങ് ഗ്രൂപ്പ് അംഗം കെ.പി ഗോവിന്ദന് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് അരുണ്‍കുമാറിന്റെയും ബഹിഷ്കരണത്തില്‍ പ്രതിഷേധിച്ച് പ്രമേയം അവതരിപ്പിച്ചു.
കറുകുറ്റി ഗ്രാമ പഞ്ചാമത്ത് പ്രസിഡന്റ് ഷാജു.വി. തേക്കേക്കര, വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് എന്നിവരുടെ പിന്തുണയോടെ പ്രമേയം യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.
കറുകുറ്റി പഞ്ചായത്തിലെ ഭരണകക്ഷിയുടെ ഗ്രൂപ്പ് പോര് നാടിന്റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാല്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കറുകുറ്റി പഞ്ചായത്ത് എല്‍.ഡി എഫ് പാര്‍ലമെന്ററി ലീഡര്‍ കെ.പി അനിഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."