പ്ലാവിലത്തൊപ്പിക്കാര്' ചക്ക വിളംബര യാത്രക്ക് ആവേശമായി
പൂഞ്ഞാര്‍ : പ്ലാവിന്റെ പ്രാധാന്യവും ചക്കയുടെ സാധ്യതകളും പ്രചരിപ്പിക്കുവാനായി ജാക്ക് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്നും ആരംഭിച്ച കേരള ചക്കവിളംബര യാത്രക്ക് പൂഞ്ഞാറില്‍ ആവേശോജ്ജ്വലമായ സ്വീകരണം.
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിയ യാത്രികരെ പ്ലാവിലത്തൊപ്പിയണിഞ്ഞ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ പ്ലാവിലകൊണ്ടുള്ള മാലയും ബൊക്കെയും തൊപ്പിയും നല്കി സ്വീകരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ചക്ക ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പ്പന, പ്ലാവ് പോസ്റ്റര്‍ പ്രദര്‍ശനം, പ്ലാവ് നടീല്‍ യജ്ഞം എന്നിവ നടന്നു. ചക്കകൊണ്ട് നിര്‍മ്മിച്ച ഐസ്ക്രീം, കേക്ക്, ഹല്‍വ, ജാം തുടങ്ങിയ നൂറില്‍പ്പരം വിഭവങ്ങളും വിവിധയിനം പ്ലാവിന് തൈകളും പരിചയപ്പെടുവാനും വാങ്ങുവാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു. സ്കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം , പ്രിന്‍സിപ്പല്‍ എ.ജെ. ജോസഫ്, ഹെഡ്മാസ്റ്റര് വില്‍സണ്‍ ഫിലിപ്പ്, പി.റ്റി.എ. പ്രസിഡന്റ് വി.എസ്. ശശിധരന്, അന്റോണിയന്‍ ക്ലബ് കോഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, എബി പൂണ്ടിക്കുളം, ക്ലെമെന്റ് കരിയാപുരയിടം, പൂഞ്ഞാര്‍ ഭൂമിക ജാക്കപ്പ് പ്ലാവ് സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."